Currency

ഒമാനില്‍ ഹോട്ടല്‍ ക്വാറന്റീനില്‍ ഇളവ്

സ്വന്തം ലേഖകന്‍Thursday, February 25, 2021 12:56 pm

മസ്‌കത്ത്: ഒമാനില്‍ ഹോട്ടല്‍ ക്വാറന്റീനില്‍ ഇളവ്. ഹോട്ടല്‍ ക്വാറന്റീന്‍ ഇളവ് സംബന്ധിച്ച് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പുതിയ ഉത്തരവ് പുറത്തിറങ്ങി. 18 വയസില്‍ താഴെയുള്ളവര്‍ ഒറ്റക്ക് യാത്ര ചെയ്യുമ്പോള്‍ ചെക്ക് ഇന്‍ സമയത്ത് ഹോട്ടല്‍ ബുക്ക് ചെയ്ത രേഖകള്‍ കാണിക്കേണ്ടതില്ല. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഇളവ് ബാധകമാണ്. ഇവരും ചെക്ക് ഇന്‍ സമയത്ത് ഹോട്ടല്‍ ബുക്ക് ചെയ്ത രേഖ കാണിക്കേണ്ടതില്ല. ഒമാനിലേക്ക് നിയോഗിക്കപ്പെട്ട നയതന്ത്ര പ്രതിനിധികള്‍, കുടുംബാംഗങ്ങള്‍, സന്ദര്‍ശനത്തിനായി വരുന്നവര്‍ എന്നിവര്‍ക്കും ഇളവ് ലഭിക്കും.

പ്രത്യേക പരിചരണം ആവശ്യമുള്ള അസുഖ ബാധിതര്‍ക്കും ഇളവ് ബാധകമാണ്. പ്രത്യേക പരിചരണം വേണമെന്ന് കാണിക്കുന്ന രേഖകള്‍ ഇവരുടെ കൈവശം ഉണ്ടാകണം. പരിചരണത്തിനായി ഒപ്പം വരുന്നയാള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ഇളവ് ലഭിക്കും. കുട്ടികളെ പരിചരിക്കാന്‍ ആരുമില്ലാത്തവര്‍ക്ക് ഹോം ക്വാറന്റൈന്‍ ആവശ്യപ്പെടാമെന്നും സാഹചര്യം നോക്കി അനുമതി നല്‍കുമെന്നും അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x