ദോഹ: കൊവിഡ് പ്രതിസന്ധി കാരണം ഖത്തറിലേക്ക് മടങ്ങി വരാന്‍ കഴിയാത്ത പ്രവാസികളെ വിസാ കാലവധി കഴിഞ്ഞതിനുള്ള പിഴയില്‍ നിന്ന് ഒഴിവാക്കി. റെസിഡന്റ് പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞതിനും അല്ലെങ്കില്‍ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തുനിന്നത് കൊണ്ടുള്ള പിഴ എന്നിവയില്‍ നിന്നാണ് ഇവരെ ഒഴിവാക്കിയിരിക്കുന്നത്.
ആഭ്യന്തര മന്ത്രാലയമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. അതേസമയം പ്രത്യേക സാഹചര്യത്തില്‍ അടിയന്തരമായി ഖത്തറിലേക്ക് മടങ്ങേണ്ട പ്രവാസികളില്‍ നിന്ന് ഇപ്പോള്‍ അപേക്ഷ സ്വീകരിക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.