
ഒമാന്‍: കൊവിഡ് പ്രതിസന്ധി മൂലം ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ, ഒമാനിലെ സ്ഥിര താമസ വിസയുള്ളവര്‍ക്ക് രാജ്യത്തേക്ക് മടങ്ങി വരാമെന്ന് ഗതാഗത വകുപ്പ് മന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അല്‍ ഫുത്തേസി പറഞ്ഞു. ഒമാനിലേക്ക് വരുന്നവര്‍ക്ക് 14 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറൈന്റന്‍ നിര്‍ബന്ധമാണ്. ഒമാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പെര്‍മിറ്റ് ലഭിക്കുന്നവര്‍ക്ക് മാത്രമാണ് തിരികെ വരാന്‍ സാധിക്കുകയുള്ളൂ.
അതാത് രാജ്യങ്ങളിലെ എംബസികള്‍ വഴിയോ സ്‌പോണ്‍സര്‍മാര്‍ വഴിയോ ദേശീയ വിമാന കമ്പനികളായ ഒമാന്‍ എയര്‍, സലാം എയര്‍ എന്നിവ വഴിയോ പെര്‍മിറ്റിന് അപേക്ഷിക്കാവുന്നതാണ്. ജോലി ചെയ്യുന്ന കമ്പനിയുടെ അപേക്ഷക്കൊപ്പം പാസ്‌പോര്‍ട്ട് കോപ്പി, വിസ പേജ് കോപ്പി, ലേബര്‍ കാര്‍ഡ് കോപ്പി എന്നിവ ഇമെയില്‍ അയച്ചാണ് പെര്‍മിറ്റിനായി അപേക്ഷിക്കേണ്ടത്. ഒമാനില്‍ ഇറങ്ങുന്നതിന് മുേമ്പ യാത്രക്കാര്‍ തറാസുദ് പ്ലസ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുകയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുകയും വേണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.