Currency

ബി റിങ് റോഡില്‍ ഗതാഗത പരിഷ്‌കാരം

സ്വന്തം ലേഖകന്‍Saturday, November 2, 2019 12:48 pm

ദോഹ: ബി റിങ് റോഡിന്റെ ഒരു ഭാഗത്തെ ഗതാഗതം ഇതര പാതകളിലേക്കു വഴിതിരിച്ചു വിട്ടു. ബി റിങ് റോഡിന്റെ അല്‍ റൂഫ ഇന്റര്‍ സെക്ഷന്‍ (സന ഇന്റര്‍ സെക്ഷന്‍) മുതല്‍ അല്‍ ദോഹ അല്‍ ജദീദ ഇന്റര്‍ സെക്ഷന്‍ വരെയുള്ള ഭാഗത്തെ ഗതാഗതമാണ് ഇതര റോഡിലേക്ക് മാറ്റിയത്. ഗതാഗത വകുപ്പിന്റെ സഹകരണത്തോടെ 3 മാസത്തേക്കാണു നിയന്ത്രണമെന്നു പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ബി റിങ് റോഡിന്റെ അടിസ്ഥാന വികസന ജോലികളെ തുടര്‍ന്നാണ് ഒരു ഭാഗത്ത് ഗതാഗത നിയന്ത്രണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x