Currency

പ്രവാസികളുടെ മക്കള്‍ക്കുള്ള ഫീസ് ഘടനയില്‍ മാറ്റം വരുത്തി

സ്വന്തം ലേഖകന്‍Wednesday, June 28, 2017 12:59 pm

സി.ഐ.ഡബ്ള്യു.ജി. വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഡി.എ.എസ്.എ. സ്‌കീമിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (എന്‍.ഐ.ടി.) ബിരുദ കോഴ്സുകള്‍ക്ക് പുതുക്കിയ നിരക്ക് പ്രകാരം ഒരു വര്‍ഷം 1,25,000 രൂപയായിരിക്കും ട്യൂഷന്‍ ഫീസ്. ഇന്ത്യന്‍ രൂപയിലോ അല്ലെങ്കില്‍ യു.എസ്. ഡോളറിലോ ഫീസ് അടയ്ക്കാം.

ദോഹ: ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ തൊഴിലാളികളുടെ മക്കള്‍ക്കുള്ള (സി.ഐ.ഡബ്ള്യു.ജി.) ട്യൂഷന്‍ ഫീസ് ഘടനയില്‍ മാറ്റം വരുത്തി. ഇന്ത്യന്‍ മാനവ വിഭവ വികസന വകുപ്പാണ് ഫീസ് നിരക്കില്‍ മാറ്റം വരുത്തിയതായി അറിയിച്ചത്. സി.ഐ.ഡബ്ള്യു.ജി. വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഡി.എ.എസ്.എ. സ്‌കീമിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (എന്‍.ഐ.ടി.) ബിരുദ കോഴ്സുകള്‍ക്ക് പുതുക്കിയ നിരക്ക് പ്രകാരം ഒരു വര്‍ഷം 1,25,000 രൂപയായിരിക്കും ട്യൂഷന്‍ ഫീസ്. ഇന്ത്യന്‍ രൂപയിലോ അല്ലെങ്കില്‍ യു.എസ്. ഡോളറിലോ ഫീസ് അടയ്ക്കാം.

2017-18 ലെ അധ്യയന വര്‍ഷത്തില്‍ പുതുക്കിയ ഫീസ് ഘടന പ്രാബല്യത്തിലാക്കണമെന്ന് ഡു.എ.എസ്.എ.ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മറ്റ് നിരക്കുകള്‍ നേരത്തെ പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ പ്രകാരമായിരിക്കും. ഫീസ് ഘടനയില്‍ മാറ്റം വരുത്തിയത് ഇന്ത്യന്‍ കമ്യൂണിറ്റി അംഗങ്ങളുടെ അപേക്ഷ പ്രകാരമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x