Currency

റിയാദ് അല്‍ ഖസിം ട്രെയിന്‍ സര്‍വീസ് ഈ മാസം ആരംഭിക്കും

സ്വന്തം ലേഖകന്‍Thursday, February 16, 2017 2:46 pm

റിയാദ്: റിയാദ് അല്‍ ഖസിം ട്രെയിന്‍ സര്‍വീസ് ഈ മാസം 26ന് ആരംഭിക്കും. റിയാദില്‍ നിന്നു മജ്മ വഴി അല്‍ഖൂസീമിലേക്കാണ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്. സൗദി റെയില്‍വേ കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. തലസ്ഥാന നഗരിയെ അല്‍ ഖുറയ്യാത്ത് നഗരവുമായി ബന്ധിപ്പിക്കുന്ന 1250 കിലോ മീറ്റര്‍ ദൈര്‍ഘ്യയമുളള റെയിയില്‍വേ ശൃംഖലയാണ് പദ്ധതി. ഇതിന്റെ ഒന്നാം ഘട്ടത്തില്‍ 460 കിലോ മീറ്ററിലാണ് സര്‍വീസ് ആരംഭിക്കുന്നത്.

നിലവില്‍ ദമ്മാം റൂട്ടില്‍ മാത്രമാണ് തലസ്ഥാന നഗരിയെ ബന്ധിപ്പിക്കുന്നതിന് ട്രെയിന്‍ സര്‍വീസുകള്‍ ഉളളത്. അല്‍ഖവസീമില്‍ നിന്ന് ഹായില്‍, അല്ജൗമഫ്, ഖുറയ്യാത്ത് എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചു പാസഞ്ചര്‍ ട്രെയിനുകള്‍ക്കുള്ള പാത നിര്‍മാണവും പുരോഗമിക്കുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x