Currency

ഭക്ഷ്യ പരിശോധന; വിവിധ നിയമലംഘനങ്ങളിലായി 52500 റിയാല്‍ പിഴ

സ്വന്തം ലേഖകന്‍Sunday, June 11, 2017 9:15 am

ദോഹ: വിവിധ ഭക്ഷ്യസ്ഥാപനങ്ങളിലും റസ്‌റ്റോറന്റുകളിലും റയ്യാന്‍ മുനിസിപ്പാലിറ്റി നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ പിടികൂടി. മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള ആരോഗ്യവകുപ്പാണ് പരിശോധന നടത്തിയത്. 11 നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആറെണ്ണം സംഭവസ്ഥലത്ത് വെച്ച് തന്നെ തീര്‍പ്പാക്കി.

വിവിധ നിയമലംഘനങ്ങളിലായി 52500 റിയാല്‍ പിഴ ഈടാക്കുകയും 46 ഭക്ഷ്യ സാമ്പിളുകള്‍ കൂടുതല്‍ പരിശോധനക്കായി ലാബിലേക്ക് അയയ്ക്കുകയും ചെയ്തു. കൂടാതെ ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷ്യപദാര്‍ഥങ്ങള്‍ അധികൃതര്‍ പിടികൂടി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 901 പട്രോളിംഗാണ് കഴിഞ്ഞ മാസം റയ്യാന്‍ മുനിസിപ്പാലിറ്റി സംഘടിപ്പിച്ചത്. ഇതില്‍ 9 മിന്നല്‍ പരിശോധനകളും ഉള്‍പ്പെടും.

ശഹാനിയ മുനിസിപ്പാലിറ്റിയില്‍ വിശുദ്ധ റമദാന്‍ മാസത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് വിവിധ ഭക്ഷ്യവിഭവ വില്‍പന ശാലകളില്‍ ആരോഗ്യവകുപ്പ് പരിശോധനകള്‍ നടത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x