
ദോഹ: രാജ്യത്ത് വാഹന അപകടങ്ങളില്‍ മരണപ്പെടുന്നവരില്‍ അധികവും പതിനേഴിനും പതിനെട്ടിനും ഇടക്ക് പ്രായമുള്ളവര്‍. മാത്രവുമല്ല അപകടം വരുത്തുന്നവരില്‍ നല്ലൊരു ശതമാനം ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നവരാണെന്നും ട്രാഫിക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അബ്ദുറഹീം അല്‍മഅഫ്രിയ പറഞ്ഞു. ഇങ്ങനെ നിയമ വിരുദ്ധമായി വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ ശക്തമായ റഡാര്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിരത്തുകളിലെ നിയമങ്ങള്‍ കൃത്യമായി പാലിക്കാന്‍ വാഹനം ഓടിക്കുന്നവര്‍ സന്നദ്ധരായാല്‍ അപകടമരണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ സാധിക്കും. വലത് ഭാഗത്ത് കൂടി ഇടിച്ച് കയറുന്നത് ഗുരുതരമായ നിയമലംഘനമാണെന്ന് മാത്രമല്ല സാമാന്യ മര്യാദക്ക് നിരക്കാത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വേഗത നിയന്ത്രണം ഉള്ള സ്ഥലങ്ങളില്‍ നിയന്ത്രിച്ചും മറികടക്കാന്‍ അനുവദിച്ച സ്ഥലങ്ങളിലൂടെ മാത്രം മറികടന്നും ട്രാഫിക് നിയമങ്ങള്‍ പാലിച്ചാല്‍ അപകടനിരക്ക് ഒരു പരിധി വരെ കുറക്കാന്‍ സാധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.