Currency

ഒമാന്‍ ടൂറിസം മന്ത്രാലയം ഇന്ത്യന്‍ നഗരങ്ങളില്‍ റോഡ് ഷോകള്‍ സംഘടിപ്പിക്കുന്നു

സ്വന്തം ലേഖകന്‍Monday, September 24, 2018 4:24 pm

മസ്‌കത്ത്: ഒമാന്‍ ടൂറിസം മന്ത്രാലയം ഇന്ത്യന്‍ നഗരങ്ങളില്‍ റോഡ് ഷോകള്‍ സംഘടിപ്പിക്കുന്നു. ഡല്‍ഹിയിലും മുംബൈയിലും അഹ്മദാബാദിലുമായാണ് റോഡ് ഷോകള്‍ സംഘടിപ്പിക്കുന്നത്. ടൂറിസം മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മൈത ബിന്‍ സൈഫ് അല്‍ മഹ്റൂഖിയയയുടെ നേതൃത്വത്തിലുള്ള സംഘം റോഡ് ഷോകളില്‍ പങ്കെടുക്കും. ഡല്‍ഹിയില്‍ ഇന്ന് ആരംഭിച്ച റോഡ് ഷോയോടെ ഇന്ത്യയിലെ ടൂറിസം പ്രചരണ പരിപാടികള്‍ ആരംഭിക്കും.

28 വരെയുള്ള ദിവസങ്ങളിലായാണ് മൂന്നിടങ്ങളില്‍ റോഡ് ഷോകള്‍ നടക്കുക. ഇന്ത്യയിലെ വൈവാഹിക ചടങ്ങുകള്‍ സംഘടിപ്പിക്കുന്ന കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തും. റോഡ് ഷോയുടെ ഭാഗമായി ഒമാന്‍ സംസ്‌കാരത്തെ പരിചയപ്പെടുത്തുന്ന വിവിധ പരിപാടികളും മന്ത്രാലയം ആസൂത്രണം ചെയ്തിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x