സുരക്ഷിത ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി റോയൽ ഒമാൻ പോലീസ് സോഷ്യൽ മീഡീയ ക്യാമ്പയിൻ ആരംഭിച്ചു. ‘വാട്ട് ഡിഡ് ദേ സേ’ എന്ന തലക്കെട്ടില്‍ ട്വിറ്ററിലൂടെയാണു ക്യാമ്പയിൻ.
മസ്കറ്റ്: സുരക്ഷിത ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി റോയൽ ഒമാൻ പോലീസ് സോഷ്യൽ മീഡീയ ക്യാമ്പയിൻ ആരംഭിച്ചു. ‘വാട്ട് ഡിഡ് ദേ സേ’ എന്ന തലക്കെട്ടില്‍ ട്വിറ്ററിലൂടെയാണു ക്യാമ്പയിൻ. കഴിഞ്ഞ 21 മുതല്‍ ആരംഭിച്ച ക്യാമ്പയിനിൽ വാഹനം പ്രവര്‍ത്തിപ്പിക്കേണ്ട ശരിയായ രീതി, അപകടമൊഴിവാക്കിയുള്ള ഡ്രൈവിങ്, അത്യാവശ്യ വിവരങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണു ട്വീറ്റ് ചെയ്യുന്നത്.
പ്രധാന ട്വീറ്റുകൾ ഇതുവരെ:
- മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗത്തില്‍ പായുന്ന വാഹനത്തിലിരുന്ന് രണ്ടു സെക്കന്‍ഡ് മൊബൈല്‍ ഫോണിലേക്ക് നോക്കുന്നത് 60 മീറ്റര്‍ കണ്ണുകെട്ടി വാഹനമോടിക്കുന്നതിന് തുല്യമാണ്
- വാഹനങ്ങളില്‍ അപകടത്തില്‍പെടുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടെങ്കില്‍ മുന്‍സീറ്റില്‍ യാത്രചെയ്യുന്നവരുടെ മരണസാധ്യത 40 മുതല്‍ 50 ശതമാനം വരെയും പിന്‍സീറ്റില്‍ യാത്രചെയ്യുന്നവരുടെ മരണസാധ്യത 25 മുതല്‍ 75 ശതമാനം വരെയും
- ശാരീരിക അസ്വസ്ഥതകളും മറ്റും ഉണ്ടാകുമ്പോള്‍ ഉപയോഗിക്കുന്നതിനാണ് ഹെഡ്റെസ്റ്റ്. അതിനാൽ ഹെഡ് റെസ്റ്റില്‍ തല ചേര്‍ത്തുവെച്ച് ഒരിക്കലും വാഹനമോടിക്കരുത്
- എല്ലാ മനുഷ്യര്‍ക്കും രണ്ടു കാര്യങ്ങളില്‍ ഒരേസമയം ശ്രദ്ധയൂന്നാന്‍ സാധിക്കില്ല. വാഹനമോടിക്കുമ്പോള്‍ മെസേജ് അയക്കുന്നതും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതുമാണ് ഒമാനിലെ വാഹനാപകടങ്ങളുടെ പ്രധാന കാരണം.
- വേനലില്‍ പെട്രോള്‍ പമ്പുകളിലും വെയിലത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കും തീപിടിക്കുന്നത് പതിവ് സംഭവമാണ്. ടാങ്ക് നിറയെ പെട്രോള്‍ അടിക്കുന്നത് തീപിടിക്കുന്നതിന് ഒരു കാരണമാണ്. അതിനാൽ വേനലില്‍ ടാങ്ക് നിറയെ പെട്രോള്‍ അടിക്കേണ്ട.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.