Currency

റുസൈല്‍- നിസ്‌വ റോഡ് നാലുവരിപ്പാതയാക്കാന്‍ ഉത്തരവ്

സ്വന്തം ലേഖകന്‍Wednesday, July 5, 2017 12:47 pm

മസ്‌കത്ത് എക്‌സ്പ്രസ്‌വേയില്‍ നിസ്‌വ ഇന്റര്‍സെക്ഷന്‍ മുതല്‍ ബിദ്ബിദ്‌സൂര്‍ ഹൈവേ ഇന്റര്‍സെക്ഷന്‍ വരെയുള്ള 27 കിലോമീറ്ററാണ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നിര്‍മിക്കുക. അല്‍ സഹ്‌വ ടവര്‍ മുതല്‍ മസ്‌കത്ത് എക്‌സ്പ്രസ്‌വേയിലെ നിസ്‌വ ഇന്റര്‍സെക്ഷന്‍ വരെയുള്ള എട്ടര കിലോമീറ്ററാകും രണ്ടാംഘട്ടത്തില്‍ വികസിപ്പിക്കുക.

മസ്‌കത്ത്: റുസൈലില്‍നിന്ന് നിസ്‌വയിലേക്കുള്ള ഇരട്ടപ്പാത വികസിപ്പിക്കുന്നു. വര്‍ധിക്കുന്ന ഗതാഗതത്തിരക്ക് കണക്കിലെടുത്ത് ബുര്‍ജ് അല്‍ സഹ്‌വയില്‍നിന്ന് ബിദ്ബിദ് സൂര്‍ ഇന്റര്‍സെക്ഷന്‍ വരെയുള്ള പാത വികസിപ്പിച്ച് നാലുവരിയാക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച രാജകീയ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. നിലവില്‍ ഇത് ഓരോ വശത്തുമായി രണ്ടുവരി പാതയാണ് ഉള്ളത്.

രണ്ടു ഭാഗങ്ങളായി മൊത്തം 35.5 കിലോമീറ്റര്‍ റോഡാണ് നാലുവരിയായി ഉയര്‍ത്തുന്നത്. മസ്‌കത്ത് എക്‌സ്പ്രസ്‌വേയില്‍ നിസ്‌വ ഇന്റര്‍സെക്ഷന്‍ മുതല്‍ ബിദ്ബിദ്‌സൂര്‍ ഹൈവേ ഇന്റര്‍സെക്ഷന്‍ വരെയുള്ള 27 കിലോമീറ്ററാണ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നിര്‍മിക്കുക. അല്‍ സഹ്‌വ ടവര്‍ മുതല്‍ മസ്‌കത്ത് എക്‌സ്പ്രസ്‌വേയിലെ നിസ്‌വ ഇന്റര്‍സെക്ഷന്‍ വരെയുള്ള എട്ടര കിലോമീറ്ററാകും രണ്ടാംഘട്ടത്തില്‍ വികസിപ്പിക്കുക.

പദ്ധതിക്കായി ഏറ്റെടുക്കുന്ന വസ്തുവകകളുടെ ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. തുറസായ സ്ഥലങ്ങളില്‍ ഭാവിയിലെ വികസനം കൂടി കണക്കിലെടുത്ത് പാലങ്ങളും ഇന്റര്‍സെക്ഷനുകളും വികസിപ്പിക്കുകയും ചിലത് നിര്‍മിക്കുകയും ചെയ്യും. മവേല ഇന്റര്‍സെക്ഷന്‍, വാദി ജിഫ്‌നൈന്‍ പാലം, ഫഞ്ച ഇന്റര്‍സെക്ഷന്‍, അംഖത്തിന് സമീപമുള്ള വാദി ഫഞ്ച പാലം, ബിദ്ബിദ് ഇന്റര്‍സെക്ഷന്‍ എന്നിവയാണ് വികസിപ്പിക്കുക. കാല്‍നടയാത്രക്കാര്‍ക്കുള്ള പാതകളും വികസിപ്പിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x