Currency

സലാല ഇന്ത്യന്‍ സ്‌കൂളില്‍ സുരക്ഷിത ഗതാഗത സംവിധാനം ആരംഭിച്ചു

സ്വന്തം ലേഖകന്‍Thursday, May 18, 2017 7:42 am

നേരത്തെ മസ്‌കത്ത്, ദാര്‍സൈത്ത്, സീബ്, മൊബേല, വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ സുരക്ഷിത ഗതാഗത സംവിധാനം ആരംഭിച്ചിട്ടുണ്ട്. ബിഒഡി നിര്‍ദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സ്‌കൂളുകളില്‍ സുരക്ഷിത ഗതാഗത സംവിധാനം ആരംഭിക്കുന്നത്.

സലാല: ബിഒഡി മാനദണ്ഡങ്ങള്‍ പാലിച്ച് സുരക്ഷിത ഗതാഗത സംവിധാനത്തിന് സലാല ഇന്ത്യന്‍ സ്‌കൂളില്‍ തുടക്കം കുറിച്ചു. ബിഒഡി ചെയര്‍മാന്‍ വില്‍സന്‍ ജോര്‍ജ് സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഫ്ളാഗ് ഓഫ് ചെയ്തു.

നേരത്തെ മസ്‌കത്ത്, ദാര്‍സൈത്ത്, സീബ്, മൊബേല, വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ സുരക്ഷിത ഗതാഗത സംവിധാനം ആരംഭിച്ചിട്ടുണ്ട്. ബിഒഡി നിര്‍ദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സ്‌കൂളുകളില്‍ സുരക്ഷിത ഗതാഗത സംവിധാനം ആരംഭിക്കുന്നത്. സിസി ടിവി, ജിപിഎസ്, സീറ്റ് ബെല്‍റ്റ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളാണ് ബിഒഡി നിര്‍ദേശിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x