Currency

സലാം എയര്‍ ജൂണ്‍ മുതല്‍ റിയാദിലേക്ക് സര്‍വീസ് ആരംഭിക്കുന്നു

സ്വന്തം ലേഖകന്‍Monday, April 22, 2019 7:48 pm

മസ്‌കത്ത്: സലാം എയര്‍ റിയാദിലേക്ക് ജൂണ്‍ ഒന്ന് മുതല്‍ സര്‍വീസ് ആരംഭിക്കുന്നു. ആഴ്ചയില്‍ നാലു സര്‍വീസുകളുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലാണ് സര്‍വീസുകള്‍. രാവിലെ 10.25ന് മസ്‌കത്തില്‍ നിന്ന് പുറപ്പെടുന്ന വിമാനം 11.25ന് സൗദിയിലെത്തും. 12.00 മണിക്ക് റിയാദില്‍ നിന്ന് പുറപ്പെടുന്ന വിമാനം 3.30ന് മസ്‌കത്തിലെത്തും.

റമസാനില്‍ മദീനയിലേക്ക് ഉംറ സീസണ്‍ പരിഗണിച്ച് സീസണ്‍ സര്‍വീസ് ആരംഭിക്കുമെന്നും സലാം എയര്‍ വ്യക്തമാക്കി. പ്രത്യേക പാക്കേജുകളും സലാം എയര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാന്റെ പ്രഥമ ബജറ്റ് വിമാന കമ്പനിയായ സലാം എയറിന്റെ സര്‍വീസുകള്‍ ആളുകള്‍ക്ക് ഗുണകരമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x