Currency

മസ്‌കത്ത്- ധാക്ക റൂട്ടില്‍ സലാം എയര്‍ സര്‍വീസ് ഓഗസ്റ്റ് 28 മുതല്‍

സ്വന്തം ലേഖകന്‍Tuesday, July 31, 2018 12:31 pm

മസ്‌കത്ത്: സലാം എയര്‍ ബജറ്റ് എയര്‍ലൈന്‍ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലേക്ക് സര്‍വ്വീസ് ആരംഭിക്കുന്നു. അടുത്ത മാസം 28 മുതല്‍ സറവീസ് ആരംഭിക്കും. ആഴ്ചയില്‍ നാലു സര്‍വീസുകള്‍ വീതം മസ്‌കത്ത് – ധാക്ക റൂട്ടില്‍ നടത്തുമെന്ന് സലാം എയര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ക്യാപ്റ്റന്‍ മുഹമ്മദ് അഹമ്മദ് അറിയിച്ചു.

തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സര്‍വീസുകള്‍. മസ്‌കത്തില്‍ നിന്നും ധാക്കയിലേക്ക് 60 റിയാലും ധാക്കയില്‍ നിന്നു മസ്‌കത്തിലേക്ക് 74 റിയാലും ആയിരിക്കും വണ്‍ വേ നിരക്ക്. ഇറാന്‍, സുഡാന്‍, നേപ്പാള്‍, കുവൈത്ത് എന്നിവിടങ്ങളിലേക്ക് കൂടി സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് സലാം എയര്‍ അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വ്വീസുകളും ഉടന്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x