Currency

ഖത്തറുമായുള്ള നയതന്ത്ര ബന്ധം സൗദിയും ബഹ്റൈനും യുഎഇയും ഈജിപ്തും വിച്ഛേദിച്ചു

സ്വന്തം ലേഖകന്‍Monday, June 5, 2017 11:59 am

ഖത്തറില്‍ നിന്ന് സൗദിയിലേക്കുള്ള എല്ലാ ഗതാഗതവും നിര്‍ത്തലാക്കുകയും ഖത്തര്‍ പൗരന്മാര്‍ക്ക് സൗദി വിടാന്‍ 14 ദിവസത്തെ സമയം അനുവദിച്ചതായും അധികൃതര്‍ അറിയിച്ചു. ഉംറ തീര്‍ത്ഥാടനത്തിന് തടസമുണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചു. ഖത്തറിലെ എംബസികളടച്ച രാജ്യങ്ങള്‍, തങ്ങളുടെ ജീവനക്കാരെ ഇവിടെനിന്നു പിന്‍വലിക്കുമെന്നും വ്യക്തമാക്കി.

ദോഹ: ഗള്‍ഫ് സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഖത്തര്‍ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് ഖത്തറുമായുള്ള നയതന്ത്ര ബന്ധം സൗദിയും ബഹ്റൈനും യുഎഇയും ഈജിപ്തും വിച്ഛേദിച്ചു. ഖത്തറില്‍ നിന്ന് സൗദിയിലേക്കുള്ള എല്ലാ ഗതാഗതവും നിര്‍ത്തലാക്കുകയും ഖത്തര്‍ പൗരന്മാര്‍ക്ക് സൗദി വിടാന്‍ 14 ദിവസത്തെ സമയം അനുവദിച്ചതായും അധികൃതര്‍ അറിയിച്ചു. ഉംറ തീര്‍ത്ഥാടനത്തിന് തടസമുണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചു. ഖത്തറിലെ എംബസികളടച്ച രാജ്യങ്ങള്‍, തങ്ങളുടെ ജീവനക്കാരെ ഇവിടെനിന്നു പിന്‍വലിക്കുമെന്നും വ്യക്തമാക്കി. യെമനില്‍ പോരാട്ടം നടത്തുന്ന സഖ്യസേനയില്‍നിന്ന് ഖത്തറിനെ ഒഴിവാക്കിയതായി സൗദി വ്യക്തമാക്കി.

മുസ്ലീംബ്രദര്‍ഹുഡ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളെ ഖത്തര്‍ പിന്തുണക്കുന്നുവെന്നാണ് ഈ രാജ്യങ്ങള്‍ ആരോപിക്കുന്നത്. ഈജിപ്തും വായു-ജലഗതാഗതങ്ങള്‍ അടച്ചു. ഖത്തറിലേക്കുള്ള വ്യോമ നാവിക ഗതാഗതസംവിധാനങ്ങള്‍ അവസാനിപ്പിക്കുകയാണെന്നും നാലു രാജ്യങ്ങളും പറഞ്ഞു. ഗതാഗതം അവസാനിപ്പിക്കുന്നത് ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസിനെയും ഗുരുതരമായി ബാധിക്കും. അതേസമയം, ഇക്കാര്യത്തില്‍ ഖത്തറിന്റെ പ്രതികരണം എത്തിയിട്ടില്ല.

യമന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ഖത്തര്‍ പരോക്ഷമായിട്ടെങ്കിലും പിന്തുണ നല്‍കുന്ന ഒരു സാഹചര്യമുണ്ടെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ഖത്തറുമായുള്ള ബന്ധം തുടര്‍ന്നും നിലനിറുത്തുക എന്നത് ബുദ്ധിമുട്ടാണെന്നും നയതന്ത്രബന്ധം മാത്രമല്ല ഖത്തറുമായി പുറമെയുള്ള ബന്ധം നിലനിറുത്തുക അസാധ്യമാണെന്നും ഈ രാജ്യങ്ങള്‍ വ്യക്തമാക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x