ഇതിനിടയില്‍ തീരുമാനം അറിയിച്ചില്ലെങ്കില്‍ കൂടുതല്‍ ഉപരോധ നടപടികള്‍ സ്വീകരിക്കാന്‍ സൗദി അനുകൂല രാജ്യങ്ങള്‍ നീക്കമാരംഭിച്ചു. സൗദിയുടെ നേതൃത്വത്തിലുള്ള അറബ് രാഷ്ട്രങ്ങളാണ് സമയപരിധി നീട്ടിയത്.
ദോഹ: പതിമൂന്നിന ഉപാധികള്‍ അംഗീകരിക്കാന്‍ ഖത്തറിന് 48 മണിക്കൂര്‍ കൂടി അനുവദിച്ച് സൗദി അനുകൂലരാജ്യങ്ങള്. ഇതിനിടയില്‍ തീരുമാനം അറിയിച്ചില്ലെങ്കില്‍ കൂടുതല്‍ ഉപരോധ നടപടികള്‍ സ്വീകരിക്കാന്‍ സൗദി അനുകൂല രാജ്യങ്ങള്‍ നീക്കമാരംഭിച്ചു. സൗദിയുടെ നേതൃത്വത്തിലുള്ള അറബ് രാഷ്ട്രങ്ങളാണ് സമയപരിധി നീട്ടിയത്. നിലവില്‍ ഖത്തറിന് അനുവദിച്ച സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. കുവൈത്ത് അമീറിന്റെ അഭ്യര്‍ഥന മാനിച്ചാണ് സമയപരിധി നീട്ടിയത്.
ജി.സി.സി കൂട്ടായ്മയില്‍ നിന്ന് ഖത്തറിനെ പുറന്തള്ളുന്ന തീരുമാനവും ഉണ്ടായേക്കുമെന്നാണ് സൂചന. അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടുക, ഇറാന് ബന്ധം പരിമിതപ്പെടുത്തുക, തുര്‍ക്കിക്ക് സൈനിക കേന്ദ്രം അനുവദിക്കാനുള്ള നീക്കം പിന്‍വലിക്കുക, തീവ്രവാദ ഘടകങ്ങളെ നിരാകരിക്കുക തുടങ്ങി പതിമൂന്നിന ഉപാധികളായിരുന്നു ജൂണ്‍ 23ന്കുവൈത്ത് അമീര്‍ മുഖേന ഖത്തറിന് കൈമാറിയത്.
ഉന്നയിച്ച് തങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യാനുള്ള നീക്കമാണ് ഉപാധികളെന്ന് ഖത്തര്‍ ആരോപിച്ചിരുന്നു. ഉപാധികള്‍ പാലിക്കാന്‍ ഖത്തര്‍ തയാറാകുന്നില്ലെങ്കില്‍ എന്തു നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കാന്‍ ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ബുധനാഴ്ച കൂടിക്കാഴ്ച നടത്തും. സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് കൂടിക്കാഴ്ച നടത്തുന്നത്.
പ്രശ്നപരിഹാരത്തിന് ചര്‍ച്ച തുടരാന്‍ തയാറാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ ആല്‍ഥാനി അറിയിച്ചു. എന്നാല്‍ സൗദി അനുകൂല രാജ്യങ്ങള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.