Currency

സൗദിയില്‍ ഫാര്‍മസികള്‍ വഴി സൗജന്യ കോവിഡ് വാക്‌സിന്‍ വിതരണം

സ്വന്തം ലേഖകന്‍Thursday, March 4, 2021 2:04 pm

റിയാദ്: സൗദിയില്‍ ഫാര്‍മസികള്‍ വഴിയും സൗജന്യമായി കോവിഡ് വാക്സിന്‍ വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത് വരെ പത്ത് ലക്ഷത്തിലധികം ഡോസ് കോവിഡ് വാക്സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്. കോവിഡ് വാക്സിനേഷന്‍ പദ്ധതി വളരെ വേഗത്തിലാണ് ഇപ്പോള്‍ സൗദിയില്‍ പുരോഗമിച്ച് വരുന്നത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം ഒരു ലക്ഷത്തി പതിനേഴായിരത്തിലധികം ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു. ഇതോടെ ഇത് വരെ 10,03,287 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തൊട്ടാകെ നൂറിലധികം വാക്സിന്‍ വിതരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ മക്ക, മദീന, റിയാദ്, അബഹ എന്നിവിടങ്ങളില്‍ ഡ്രൈവ് ത്രൂ വാക്സിന്‍ സെന്ററുകളും പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ഇതിന് പിറകെയാണ് ഇപ്പോള്‍ ഫാര്‍മസികള്‍ വഴിയും സൗജന്യമായി വാക്സിന്‍ വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ വ്യക്തമാക്കിയത്.

മന്ത്രാലയം നിശ്ചയിക്കുന്ന ഫാര്‍മസികള്‍ വഴി മാത്രമേ വിതരണം ചെയ്യുകയുള്ളൂ. എന്നാല്‍ വാക്സിന്‍ ലഭിക്കുന്നതിന് സ്വിഹത്തി ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ഇപ്പോള്‍ വാക്സിന്‍ നല്‍കുകയില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x