Currency

റമദാനില്‍ ഉംറ നിര്‍വ്വഹിക്കുവാന്‍ കോവിഡ് വാക്സിന്‍ നിര്‍ബന്ധമില്ല

സ്വന്തം ലേഖകന്‍Friday, April 2, 2021 4:04 pm
umrah

റിയാദ്: സൗദിക്കകത്ത് നിന്നും വിശുദ്ധ റമദാന്‍ മാസത്തില്‍ ഉംറ നിര്‍വ്വഹിക്കുവാന്‍ മക്കയിലെത്തുന്ന തീര്‍ത്ഥാടകര്‍ കോവിഡ് വാക്സിന്‍ സ്വീകരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. എന്നാല്‍ ഹജ്ജ്- ഉംറ തീര്‍ത്ഥാടകര്‍ക്ക് സേവനങ്ങള്‍ ചെയ്യുന്ന ജീവനക്കാര്‍ റമദാന്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ വാക്സിന്‍ സ്വീകരിച്ചിരിക്കണം. കുത്തിവെപ്പെടുക്കാത്ത ജീവനക്കാര്‍ ഓരോ ആഴ്ചയിലും കാലാവധിയുള്ള പി.സി.ആര്‍ നെഗറ്റീഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

തീര്‍ത്ഥാടകര്‍ക്ക് വാക്സിന്‍ നിര്‍ബന്ധമില്ലെങ്കിലും, മാസ്‌ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക, ഉംറക്കും നമസ്‌കാരത്തിനുമുള്ള പെര്‍മിറ്റുകള്‍ കരസ്ഥമാക്കുക, തവക്കല്‍നാ ആപ്പ് പ്രവര്‍ത്തനസജ്ജമാക്കുക തുടങ്ങിയ മുഴുവന്‍ ചട്ടങ്ങളും നിര്‍ബന്ധമായും പാലിച്ചിരിക്കണം. ചട്ടങ്ങളില്‍ വീഴ്ചവരുത്തുന്നവരെ കണ്ടെത്തുന്നതിനായി റമദാനില്‍ പരിശോധന ശക്തമാക്കുമെന്ന് മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു.

റമദാനില്‍ ഹറം പള്ളിയില്‍ തിരക്ക് വര്‍ധിക്കുന്നതിനാല്‍ മക്കയിലേക്ക് വരുന്നവര്‍ സമയനിഷ്ട പാലിക്കണമെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. പെര്‍മിറ്റില്‍ രേഖപ്പെടുത്തിയ സമയത്ത് മസ്ജിദുല്‍ ഹറമിലെത്തുന്നതിനനുസരിച്ചായിരിക്കണം അത് ക്രമീകരിക്കേണ്ടത്. 18 മുതല്‍ 70 വയസ്സ് വരെയുള്ളവര്‍ക്ക് ഉംറ നിര്‍വ്വഹിക്കുവാന്‍ ഇഅ്തമര്‍നാ ആപ്പ് വഴി അനുമതി നേടാം.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ വാക്സിന്‍ സ്വീകരിച്ചവരാണെങ്കിലും സൗദിയിലെത്തിയാല്‍ 3 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x