
റിയാദ്: സിഗരറ്റ് പോലെയുള്ള പുകയില ഉല്പന്നങ്ങള്ക്ക് നികുതി വര്ദ്ധിപ്പിക്കുന്നതിലുടെ സൗദിയുടെ സാമ്പത്തിക മേഖലക്ക് ഗുണം ചെയ്യും എന്ന് വിലയിരുത്തല്‍. കൃത്യമായി അതാത് മാസത്തില്‍തന്നെ നികുതി അടക്കാത്തവര്‍ക്ക് പിഴ ചുമത്താനാണ് അധികൃതരുടെ പദ്ധതി. പ്രതിവര്‍ഷം 1200 കോടി റിയാലിലധികം വരുമാനമുണ്ടാക്കാനാവുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സക്കാത്ത് ആന്റ് ടാക്സ് അധികൃതര്‍ അറിയിച്ചു.
പുകയില ഉല്പന്നങ്ങള്, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവയ്ക്ക് 100 ശതമാനവും ശീതള പാനീയങ്ങള്‍ക്ക് അമ്പത് ശതമാനവും നികുതി ഈടാക്കുമെന്ന് ഈയിടെ അധികൃതര്‍ അറിയിച്ചിരുന്നു. വിദേശത്തുനിന്നും ഇറക്കുമതിചെയ്യുന്നതായാലും സൗദിയില്‍ നിര്‍മ്മിക്കുന്നതായാലും ഇത്തരം ഉല്പന്നങ്ങള്ക്ക് നികുതി ബാധകമായിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.