Currency

മസ്കത്തിലെ എസ്.ബി.ഐ ഓഫിസില്‍ 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കില്ല

സ്വന്തം ലേഖകൻThursday, November 10, 2016 2:48 pm

ഇന്ത്യ കഴിഞ്ഞ ദിവസം അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മസ്കത്തിലെ ഓഫിസില്‍ സ്വീകരിക്കുന്നതായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

മസ്കറ്റ്: ഇന്ത്യ കഴിഞ്ഞ ദിവസം അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മസ്കത്തിലെ ഓഫിസില്‍ സ്വീകരിക്കുന്നതായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. നേരത്തെ, പ്രവാസികളുടെ കയ്യിലുള്ള നോട്ടുകൾ മസ്കറ്റ് എസ്.ബി.ഐ ഓഫീസിൽ മാറ്റി നൽകമെന്ന് സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അധികൃതർ.

ഇക്കാര്യം സംബന്ധിച്ച് ഇതുവരെയും യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. അറിയിപ്പ് ലഭിക്കുന്ന മുറക്ക് www.sbioman.com എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് എസ്.ബി.ഐ മസ്കത്ത് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ പിയൂസ് ഗോയല്‍ വ്യക്തമാക്കി.

Read More: 500, 1000 രൂപ നോട്ടുകൾ കൈവശമുള്ള പ്രവാസികൾ ചെയ്യേണ്ട കാര്യം


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x