Currency

എസ് ബി ടി ഓൺലൈൻ ഏപ്രിൽ 1 മുതൽ പ്രവർത്തിക്കില്ല. IFSC കോഡിന് മാറ്റമില്ല

സ്വന്തം ലേഖകൻFriday, March 24, 2017 1:30 pm

ഏപ്രിൽ 1 മുതൽ www.onlinesbi.com എന്ന സൈറ്റിലൂടെയാകും ഓൺലൈൻ ഇടപാടുകൾ നടക്കുക. നിലവിൽ ഉപയോഗിക്കുന്ന യൂസർ നെയിമും പാസ്സ്‌വേർഡും തന്നെ www.onlinesbi.com ലും ഉപയോഗിക്കാം. 2017 ജൂലൈ മാസത്തോടെ മാത്രമേ പുതിയ ഐ.എഫ്.എസ് കോഡ് നമ്പർ നിലവിൽ വരുകയുള്ളൂ.

എസ് ബി ടി ഉൾപ്പെടെയുള്ള അസ്സോസിയേറ്റ് ബാങ്കുകൾ ഏപ്രിൽ 1 മുതൽ എസ് ബി ഐ യിൽ ലയിക്കുന്നതോടെ അസ്സോസിയേറ്റ് ബാങ്കുകളുടെ ഓൺലൈൻ ബാങ്കിങ് സൈറ്റുകളും നിർത്തലാകും. ഏപ്രിൽ 1 മുതൽ www.onlinesbi.com എന്ന സൈറ്റിലൂടെയാകും ഓൺലൈൻ ഇടപാടുകൾ നടക്കുക. നിലവിലുള്ള അസ്സോസിയേറ്റ് ബാങ്കുകളുടെ സൈറ്റുകൾ ഏപ്രിൽ 1 മുതൽ എസ് ബി ഐ യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.onlinesbi.com ലേക്ക് റി-ഡയറക്റ്റ് ചെയ്യും. ഓൺലൈൻ ഇടപാടുകൾക്ക്‌ നിലവിൽ ഉപയോഗിക്കുന്ന യൂസർ നെയിമും പാസ്സ്‌വേർഡും തന്നെ www.onlinesbi.com ലും ഉപയോഗിക്കാം. അതിനാൽ ഉപഭോക്താക്കൾക്ക് വെബ്സൈറ്റ് അഡ്രസ് മാറുന്നുവെന്നതല്ലാതെ മറ്റു ബുദ്ധിമുട്ടുകളൊന്നും വരുവാൻ ഇടയില്ല.

എസ് ബി ടി ഉൾപ്പെടെയുള്ള അസ്സോസിയേറ്റ് ബാങ്കുകൾ എസ് ബി ഐ യിൽ ലയിക്കുമെങ്കിലും അസ്സോസിയേറ്റ് ബാങ്ക് ബ്രാഞ്ചുകളുടെ ഐ.എഫ്.എസ് കോഡ് (IFSC) നിലവിലുള്ളത് തന്നെ തുടരും. 2017 ജൂലൈ മാസത്തോടെ മാത്രമേ പുതിയ IFSC കോഡ് നിലവിൽ വരുകയുള്ളൂ.

ഏപ്രിൽ 1 മുതൽ ഓൺലൈൻ ട്രാന്സാക്ഷനുകൾക്കുള്ള (NEFT/RTGS) സർവീസ് ചാർജുകളിലും മാറ്റം വരും. എസ് ബി ഐ യുടെ നിലവിലുള്ള സർവീസ് ചാർജായിരിക്കും ഏപ്രിൽ 1 മുതൽ ഈടാക്കുക. എസ് ബി ഐ യുടെ നിലവിലുള്ള സർവീസ് ചാർജുകൾ എസ് ബി ടി ഉൾപ്പെടെയുള്ള അസ്സോസിയേറ്റ് ബാങ്കുകളുടെ നിരക്കിനേക്കാൾ കൂടുതലാണ്.

അസ്സോസിയേറ്റ് ബാങ്കുകൾ എസ് ബി ഐ യിൽ ലയിക്കുമെങ്കിലും ഡാറ്റ മെർജിങ് പൂർത്തിയാകുന്നതുവരെ ഗ്രൂപ്പ് ട്രാൻസ്ഫർ സംവിധാനം തുടരും. എന്നാൽ ഗ്രൂപ്പ് ട്രാൻസ്ഫർ സംവിധാനത്തിലൂടെ പണം മാറ്റുന്നതിന് ചാർജുകൾ ഈടാക്കില്ല.

ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് പോലുള്ള മർച്ചന്റ് പേയ്‌മെന്റുകൾ നടത്തുമ്പോൾ ഇപ്പോൾ നിലവിലുള്ള നിങ്ങളുടെ ബാങ്കിന്റെ പേരുതന്നെ സെലക്ട് ചെയ്താണ് ഇടപാടുകൾ നടത്തേണ്ടത്. അസ്സോസിയേറ്റ് ബാങ്കുകളുടെ ഡാറ്റ മെർജിങ് പൂർത്തിയാകുന്നതുവരെ ഈ രീതി തുടരേണ്ടിവരും. ഏപ്രിലിൽ തന്നെ ഡാറ്റ മെർജിങ് പൂർത്തിയാകുമെന്നാണ് കണക്കുകൂട്ടൽ.

ഓൺലൈൻ ഇടപാടുകൾ സംബന്ധമായ ബുദ്ധിമുട്ടുകൾ നേരിട്ടാൽ 1800 425 3800 നമ്പറിൽ ബന്ധപ്പെടുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x