Currency

സയന്‍സ് ഫെസ്റ്റ് ഡിബേറ്റ്: സലാല ഇന്ത്യന്‍ സ്‌കൂളിന് ജയം

സ്വന്തം ലേഖകന്‍Saturday, May 20, 2017 1:07 pm

സലാല: മസ്‌കത്തില്‍ സയന്‍സ് ഇന്ത്യ ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഡിബേറ്റ് മത്സരത്തില്‍ സലാല ഇന്ത്യന്‍ സ്‌കൂള്‍ ടീമിന് വിജയം. സീനിയര്‍, ജൂനിയര്‍ ടീം വിഭാഗങ്ങളില്‍ സലാല ഇന്ത്യന്‍ സ്‌കൂള്‍ വിജയിച്ചു. ഹൃദിത്ത് സുദേവ്, ഡാരിന്‍ പീറ്റര്‍ കാരവല്ലോ എന്നിവരടങ്ങുന്ന ടീം സീനിയര്‍ വിഭാഗത്തിലും സ്‌നേഹ ഹേംനാനി, എല്‍സ നാബി എന്നിവരടങ്ങുന്ന ടീം ജൂനിയര്‍ വിഭാഗത്തിലുമാണ് വിജയിച്ചത്.

മറ്റ് ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്ന് 24 ഡിബേറ്റര്‍മാര്‍ പങ്കെടുത്തിരുന്നു. ഇവരെ പരാജയപ്പെടുത്തിയാണ് സലാല ടീം വിജയിച്ചത്. ഡിബേറ്റിന് പുറമെ ഡിജിറ്റല്‍ സിമ്പോസിയം, സയന്‍സ് സ്‌കിറ്റ്, ഓണ്‍ദി സ്‌പോട്ട് സയന്‍സ് പ്രോജക്ട് തുടങ്ങിയ ഇനങ്ങളിലും മത്സരങ്ങള്‍ നടന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x