
മസ്‌കറ്റ്: കൊവിഡ് വാക്സിന്റെ രണ്ടാമത്തെ ബാച്ച് ഒമാനിലെത്തി. 11,700 ഡോസ് വാക്സിന്‍ ശനിയാഴ്ച ലഭിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ 27നാണ് കൊവിഡ് വാക്സിനേഷന്‍ ക്യാമ്പയിനിന് ഒമാനില്‍ തുടക്കമായത്. മുന്‍ഗണനാ പട്ടികയിലുള്ള ഡയാലിസിസ് രോഗികള്‍, ഗുരുതര ശ്വാസകോശ പ്രശ്നങ്ങളുള്ളവര്‍, 65 വയസ്സിനും അതിന് മുകളിലും പ്രായമുള്ള പ്രമേഹ രോഗികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഈ ബാച്ചിലും വാക്സിന്‍ നല്‍കുന്നത് തുടരുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 1,30,944 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,23,187 പേര്‍ രോഗമുക്തരായിട്ടുണ്ട്. 1508 കൊവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.