അഞ്ചാംപനി, മുണ്ടിനീര്, റുബെല്ല എന്നിവയെ പ്രതിരോധിക്കുന്ന എം.എം.ആര്‍ വാക്‌സിനേഷനാണ് നല്‍കുന്നത്. 20നും 35നുമിടയില്‍ പ്രായമുള്ള സ്വദേശികളും വിദേശികളും കുത്തിവെപ്പിന് വിധേയരാകേണ്ടതാണ്. ഈ മാസം 16 വരെയാണ് രണ്ടാംഘട്ട കുത്തിവെപ്പ് നടക്കുക.
മസ്‌കത്ത്: ദേശീയ അഞ്ചാംപനി പ്രതിരോധ കുത്തിവെപ്പ് കാമ്പയിനിന്റെ രണ്ടാംഘട്ടം ഞായറാഴ്ച തുടങ്ങും. അഞ്ചാംപനി, മുണ്ടിനീര്, റുബെല്ല എന്നിവയെ പ്രതിരോധിക്കുന്ന എം.എം.ആര്‍ വാക്‌സിനേഷനാണ് നല്‍കുന്നത്. 20നും 35നുമിടയില്‍ പ്രായമുള്ള സ്വദേശികളും വിദേശികളും കുത്തിവെപ്പിന് വിധേയരാകേണ്ടതാണ്.
ഈ മാസം 16 വരെയാണ് രണ്ടാംഘട്ട കുത്തിവെപ്പ് നടക്കുക. മേയ് 14 മുതല്‍ ദോഫാറിലും അല്‍വുസ്ത ഗവര്‍ണറേറ്റുകളിലുമാണ് ആദ്യഘട്ടം നടന്നത്. മറ്റു മുഴുവന്‍ ഗവര്‍ണറേറ്റുകളെയും ഉള്‍പ്പെടുത്തിയുള്ളതാണ് രണ്ടാംഘട്ടമെന്നും അതില്‍ എല്ലാവരും കുത്തിവെപ്പിന് വിധേയരാകണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ആരോഗ്യമന്ത്രാലയത്തിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും നേതൃത്വത്തിലാണ് കാമ്പയിന്‍ നടക്കുക.
മസ്‌കത്ത് ഗവര്‍ണറേറ്റിലെ അല്‍ഖുവൈര്‍ ഹെല്‍ത്ത് സെന്ററിലാണ് രണ്ടാംഘട്ടത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം. ആരോഗ്യമന്ത്രി ഡോ. അഹ്മദ് മുഹമ്മദ് അല്‍സഈദിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ മസ്‌കത്ത് ഗവര്‍ണര്‍ സയ്യിദ് സൗദ് ഹിലാല്‍ അല്‍ബുസൈദി ഉദ്ഘാടനം നിര്‍വഹിക്കും. പദ്ധതിയില്‍ ജനപങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി വ്യാപക ബോധവത്കരണ പരിപാടികളും നടക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.