
ദോഹ: ഖത്തറില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വ്യവസായ വാണിജ്യമന്ത്രാലയം രാജ്യവ്യാപകമായി നടത്തുന്ന മാസ്ക് വിതരണത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം. മാസ്കുകളുടെ വിതരണത്തിന് ഈ ഘട്ടത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുത്ത ഫാര്‍മസികളിലൂടെ മാത്രമായിരിക്കും മാസ്കുകള്‍ ലഭ്യമാക്കുകയെന്ന് വ്യവസായ വാണിജ്യമന്ത്രാലയം അറിയിച്ചു.
ഖത്തരി ഐഡിയുള്ള ഓരോരുത്തര്‍ക്കും നാല്‍പ്പത് ഖത്തരി റിയാലിന് ഇരുപത് മാസ്കുകള്‍ വീതമാണ് നല്‍കുക. നേരത്തെ കോവിഡ് പ്രതിരോധ വസ്തുക്കളുടെ വിതരണത്തിന്റെ ഒന്നാം ഘട്ടത്തില്‍ അല്‍ മീര സൂപ്പര്‍മാര്‍ക്കറ്റുകളുടെ വിവിധ ശാഖകളിലൂടെ ഖത്തരി പൗരന്മാര്ക്ക് മാത്രമാണ് മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തിരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.