Currency

ഒമാനില്‍ സീബ് ബീച്ച് മേളയ്ക്ക് തുടക്കമായി

സ്വന്തം ലേഖകന്‍Friday, March 8, 2019 12:30 pm

മസ്‌കത്ത്: ഒമാന്‍ വിനോദ സഞ്ചാര മന്ത്രാലയവും മസ്‌കത്ത് നഗരസഭയും ചേര്‍ന്ന് ഒരുക്കുന്ന ‘സീബ് ബീച്ച് മേളയ്ക്ക്’ തുടക്കമായി. മൂന്നു ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന മേളയില്‍ കാല്‍ ലക്ഷത്തോളം സന്ദര്‍ശകര്‍ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. മാര്‍ച്ച് ഒന്‍പതിന് മേള അവസാനിക്കും. പ്രാദേശിക ചെറുകിട സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടുകൂടി, സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് മേള ഒരുക്കിയിരിക്കുന്നത്.

സമീപകാലത്തു മസ്‌കത്തില്‍ ടൂറിസം ആഘോഷങ്ങളുടെ എണ്ണം വര്‍ധിച്ചു വരുന്നത് വിദേശികള്‍ക്ക് രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ അടുത്തറിയാന്‍ സഹായകമാകുന്നുണ്ട്. നൂതനമായ അവതരണത്തിലൂടെ രാജ്യത്തെ പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയിരിക്കുന്ന ഈ മേളയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. കുട്ടികള്‍ക്കായി പ്രത്യേക കളിസ്ഥലങ്ങളും യുവാക്കള്‍ക്കായി കായിക മത്സരങ്ങളും കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x