
മസ്കത്ത്: വിനോദസഞ്ചാരമേഖലയിലെ ഓസ്കര് എന്നറിയപ്പെടുന്ന ലോക ട്രാവല്‍ അവാര്‍ഡ്നിശയില്‍ പുരസ്കാരത്തിളക്കവുമായി ഷെറാട്ടണ്‍ ഒമാന്‍ ഹോട്ടല്‍. മുഖംമിനുക്കലിനുശേഷം കഴിഞ്ഞവര്‍ഷം പ്രവര്‍ത്തനമാരംഭിച്ച ഷെറാട്ടണ്‍ ഒമാന്‍ ഒമാനിലെ മികച്ച ഹോട്ടലിനുള്ള പുരസ്കാരമാണ് ലഭിച്ചത്.
ട്വന്റി 14 ഹോള്‍ഡിങ്സിന്റെയും നാഷനല്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് എല്‍.എല്‍.സിയുടെയും സംയുക്ത ഉടമസ്ഥതയിലാണ് മുഖംമിനുക്കലിനുശേഷം ഷെറാട്ടണ്‍ ഒമാന്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഒമാനിലെ മികച്ച ഹോട്ടലായി ഷെറാട്ടണെ തെരഞ്ഞെടുത്തത് അഭിമാനാര്‍ഹ നേട്ടമാണെന്ന് ട്വന്റി 14 ഹോള്‍ഡിങ്സ് എം.ഡി അദീബ് അഹമ്മദ് പറഞ്ഞു.
പുതുതായി ആരംഭിച്ച ടീ ലൈബ്രറിയും വ്യത്യസ്തമായ റസ്റ്റാറന്റുകളും ലോകോത്തര നിലവാരമുള്ള ഫിറ്റ്നസ് സന്റെര്‍, സ്പാ, രാജ്യത്തെ ഏറ്റവും വലിയ ബോള്‍ റൂം, ഹജര്മലനിരകളുടെ കാഴ്ച സമ്മാനിക്കുന്ന 230 ഓളം മുറികള്‍ എന്നിവയെല്ലാം ഷെറാട്ടണ്‍ ഒമാന്റെ പ്രത്യേകതകളാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.