
മസ്കത്ത്: ഒമാനില്‍ എത്തുന്നവര്‍ കുറഞ്ഞത് എട്ട് ദിവസം രാജ്യത്ത് തങ്ങണമെന്ന് അധികൃതര്‍. രാജ്യത്തേക്ക് വരുന്നവര്‍ ഒമാനില്‍ എത്തുന്നതിന് 72 മണിക്കൂറിനിടെയുള്ള കൊവിഡ് പി.സി.ആര് പരിശോധനാ ഫലം ഹാജരാക്കണം. ഇതിന് പുറമെ വിമാനത്താവളത്തിലെത്തുമ്പോഴുള്ള കൊവിഡ് പരിശോധനക്കായി 25 റിയാല്‍ നല്കി മുന്‍കൂട്ടി ബുക്ക് ചെയ്യുകയും വേണം. https://covid19.emushrif.om/traveler/travel എന്ന വെബ്സൈറ്റിലൂടെയാണ് ഇത് ചെയ്യേണ്ടത്.
ഒമാനിലെത്തുന്നവര്‍ ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തുകയോ അല്ലെങ്കില്‍ 14 ദിവസം വരെ ക്വാറന്റീന് തുടരുകയോ വേണം. ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന് പൂര്‍ത്തിയാക്കാതെ മടങ്ങുന്നതിന് ടിക്കറ്റ് റിസര്‍വേഷന്‍ അനുവദിക്കരുതെന്ന് രാജ്യത്തേക്ക് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ക്ക് സിവില്‍ ഏവിയേഷന്‍ അതോരിറ്റി അറിയിപ്പ് നല്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.