Currency

സ്വദേശിവത്കരണം: പോയിന്റ് സംവിധാനം നിര്‍ദേശിച്ച് ശൂറ കൗണ്‍സില്‍

സ്വന്തം ലേഖകന്‍Tuesday, December 25, 2018 8:44 pm

ഒമാന്‍: ഒമാനില്‍ സ്വദേശിവത്കരണം ലക്ഷ്യം കാണുന്നതിന് ശൂറ കൗണ്‍സില്‍ പുതിയ പോയിന്റ് സംവിധാനം മുന്നോട്ട് വെച്ചു. യോഗ്യതയുള്ള ഒമാനികളെ ഉയര്‍ന്ന തസ്തികകളില്‍ നിയമിക്കുന്ന കമ്പനികള്‍ക്ക് കൂടുതല്‍ പോയിന്റ് ലഭിക്കുന്ന സംവിധാനമാണ് അവതരിപ്പിച്ചത്.

ഉയര്‍ന്ന തസ്തികകളിലെ സ്വകാര്യവത്കരണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഗുണാത്മകമായി സ്വദേശിവത്കരണം നടപ്പാക്കുകയാണ് ശൂറാ കൗണ്‍സില്‍ ലക്ഷ്യം. ഇതിന് കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പുതിയ നിര്‍ദേശം മുന്നോട്ട് വെച്ചതെന്ന് ശൂറ കൗണ്‍സിലിലെ മാനവ വിഭവശേഷി മേധാവി മുഹമ്മദ് അല്‍ ബുസൈദി പറഞ്ഞു.

ഒമാന്‍ പൗരന്മാരുടെ എണ്ണത്തെ അപേക്ഷിച്ച് പോയിന്റ് അടിസ്ഥാനമാക്കുന്ന സംവിധാനമാണ് ശൂറ കൗണ്‍സില്‍ സമര്‍പ്പിച്ചത്. സ്വദേശി ക്വാട്ടകളില്‍ പൂര്‍ണമായി നിയമനം നടത്തിയാല്‍ കമ്പനികള്‍ക്ക് വിദേശ തൊഴിലാളികളെ നിയമിക്കാനുള്ള അനുമതി അറിയിക്കുന്ന പുതിയ ഓണ്‍ലൈന്‍ സംവിധാനം മാനവ വിഭവശേഷി മന്ത്രാലയം അവതരിപ്പിച്ചു. സ്വദേശിവത്കരണ നിരക്ക് പൂര്‍ത്തീകരിക്കാത്ത കമ്പനികളില്‍ വിദേശികള്‍ക്കുള്ള ഒരു വിസയും അനുവദിക്കേണ്ടെന്നാണ് മന്ത്രാലയത്തിന്റെ തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x