Currency

സലാലയില്‍ വാഹനാപകടം: ഇന്ത്യക്കാരടക്കം 6 പേര്‍ മരിച്ചു

സ്വന്തം ലേഖകന്‍Wednesday, August 22, 2018 12:12 pm

മസ്‌കത്ത്: സലാലയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു നാല് ഇന്ത്യക്കാരടക്കം ആറുപേര്‍ മരിച്ചു. യുഎഇ സ്വദേശികളാണു മരിച്ച മറ്റു രണ്ടുപേര്‍. സലാലയില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ ഹൈമയില്‍ വെച്ചായിരുന്നു അപകടം. എതിര്‍ദിശയില്‍ വന്ന രണ്ടു ഫോര്‍വീല്‍ വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നു റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങള്‍ക്കും തീപിടിച്ചു. തിരിച്ചറിയാനാവാത്തവിധം മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞതായി പൊലീസ് സൂചിപ്പിച്ചു. മൃതദേഹങ്ങള്‍ വുസ്ത, ഹൈമ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x