Currency

ഖത്തറില്‍ സ്‌കൈപ്പിന് വിലക്ക്; വോയ്പ് കോളുകള്‍ മുടങ്ങുന്നത് ന്യായീകരിക്കാനാവില്ല

സ്വന്തം ലേഖകന്‍Thursday, October 12, 2017 1:30 pm

ഖത്തറില്‍ വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ആപ്പുകള്‍ക്ക് നിലവില്‍ നേരിടുന്ന പ്രശ്നങ്ങളാണ് സ്‌കൈപ്പിന് വിലക്ക് ഏര്‍പ്പെടുത്തുന്നതിന് കാരണമായതെന്നാണ് പറയുന്നത്. ഒരു മാസം മുമ്പ് വൈബറിനും ഇത്തരത്തിലുള്ള അവസ്ഥ നേരിട്ടിരുന്നു.

ദോഹ: പ്രമുഖ വീഡിയോ വോയ്സ് കോളിങ് സര്‍വീസായ സ്‌കൈപ്പിന് ഖത്തറില്‍ വിലക്ക്. ഖത്തറിലെ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ സ്‌കൈപ്പ് ആപ്പിന് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തിയെന്ന് വ്യക്തമാക്കി സ്‌കൈപ്പ് അധികൃതര്‍ തന്നെയാണ് വിവരം പുറത്ത് വിട്ടത്.

ഖത്തറില്‍ വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ആപ്പുകള്‍ക്ക് നിലവില്‍ നേരിടുന്ന പ്രശ്നങ്ങളാണ് സ്‌കൈപ്പിന് വിലക്ക് ഏര്‍പ്പെടുത്തുന്നതിന് കാരണമായതെന്നാണ് പറയുന്നത്. ഒരു മാസം മുമ്പ് വൈബറിനും ഇത്തരത്തിലുള്ള അവസ്ഥ നേരിട്ടിരുന്നു. പിന്നീട് വൈബര്‍ അണ്‍ബ്ലോക്ക് ചെയ്തുവെന്ന് ഇതിന്റെ ഉപയോക്താക്കള്‍ക്ക് സന്ദേശം ലഭിക്കുകയും ചെയ്തു. ഈദിന് മുമ്പ് ഓഗസ്റ്റില്‍ വാട്ട്സ് ആപ്പ്, വൈബര്‍, സ്‌കൈപ്പ്, ഫേസ് ടൈം തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കുന്നതിന് തടസം നേരിട്ടിരുന്നു.

എന്നാല്‍ പൊതുജനങ്ങള്‍ നേരിടുന്ന വോയ്പ് പ്രശ്നങ്ങളില്‍ ഖത്തര്‍ ടെലികോം റെഗുലേറ്റര്‍ ആയ സിആര്‍എ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. എന്നാല്‍ വോയ്പ് കോളുകള്‍ക്ക് ഇത്തരത്തില്‍ വിലക്ക് കൊണ്ടുവരുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഉപയോക്താക്കള്‍ രംഗത്തെത്തിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ പറയണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x