Currency

വിമാനത്താവളത്തില്‍ കാഴ്ചവിരുന്നൊരുക്കി ‘സ്മാള്‍ ലൈ’യും

സ്വന്തം ലേഖകന്‍Thursday, March 8, 2018 1:59 pm

 ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് പുത്തന്‍ കാഴ്ചാനുഭവം സമ്മാനിക്കാന്‍ ‘സ്മാള്‍ ലൈ’ ശില്‍പ്പവും സ്ഥാനം പിടിച്ചു. വിഖ്യാത അമേരിക്കന്‍ കലാകാരനായ കവാസിന്റെതാണ് സ്മാള്‍ ലൈയുടെ ശില്‍പ്പം. മുപ്പത്തിരണ്ട് അടി ഉയരമാണ് ശില്‍പ്പത്തിനുള്ളത്. ഖത്തര്‍ മ്യൂസിയത്തിന്റെ വിമാനത്താവളത്തിലെ പുതിയ കലാശേഖരങ്ങളിലേക്കാണ് സ്മാള്‍ ലൈ സ്ഥാനം പിടിച്ചത്.

പ്രാദേശിക, അന്താരാഷ്ട്ര കലാകാരന്മാര്‍ നിര്‍മിച്ച ഇരുപതിലധികം കലാസൃഷ്ടികളാണ് ഹമദ് വിമാനത്താവളത്തിലുള്ളത്. അഫോര്‍മോസിയ തടി ഉപയോഗിച്ചാണ് 15 ടണ്‍ ഭാരമുള്ള ശില്‍പ്പം നിര്‍മിച്ചത്. പ്രതിവര്‍ഷം മൂന്ന് കോടിയിലധികം യാത്രക്കാര്‍ കടന്നു പോകുന്ന വിമാനത്താവളത്തില്‍ പുതിയ കാഴ്ച നവ്യാനുഭവമാകും ഈ ശില്‍പം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x