
ദോഹ: ഖത്തറില്‍ ഡ്രൈവിങ് ടെസ്റ്റിന് ഇനി മുതല്‍ സ്മാര്‍ട്ട് കാറുകള്‍. ഇനി മുതല്‍ ഡ്രൈവിങ് ടെസ്റ്റ് തോറ്റതിന് മേല്‍നോട്ടം വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെയോ മറ്റ് കാരണങ്ങളൊ പറയാന്‍ കഴിയില്ല. ഇത്തരത്തിലുള്ള ഉദ്യോഗാര്‍ത്ഥികളുടെ നിരന്തര പരാതികള്‍ക്ക് ഇതോടെ പരിഹാരമാകും.
ഖത്തറില്‍ തന്നെ നിര്‍മ്മിച്ചതാണ് ഈ സ്മാര്‍ട്ട് കാറുകള്‍. ടെസ്റ്റിന് തയാറെടുക്കുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥന്റെ സൂപ്പര്‍വിഷനും ഇനി ആവശ്യമില്ല. എല്ലാ ട്രാഫിക് നിയമങ്ങളും സ്മാര്‍ട്ട് കാറില്‍ ഡിഫോള്‍ട്ട് ആയി സെറ്റ് ചെയ്തിട്ടുണ്ട്. നിയമം തെറ്റിച്ചാല്‍ ഉടന്‍ തന്നെ ടെസ്റ്റ് തോറ്റതായി സ്മാര്‍ട്ട് കാര്‍ അറിയിക്കും. ഓരോരുത്തരുടെയും ടെസ്റ്റിന്റെ ഫലം നേരിട്ട് പോകുന്നത് ട്രാഫിക് ഡിപാര്ട്ട്മെന്റിലേക്കായിരിക്കും.
ബ്രേക്കിങ് നിയമങ്ങള്‍, സിഗ്നലുകള്‍, ലൈനുകള്‍, പാര്‍ക്കിങ്, സ്പീഡ് തുടങ്ങി എല്ലാ നിയമങ്ങളും പാലിക്കുന്ന രീതിയിലാണ് കാര്‍ രൂപ കല്പന ചെയ്തിട്ടുള്ളത്. കാറിന്റെ മോഡല്‍ പുറത്തിറക്കുകയും ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയതായും അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.