
ദോഹ: സൈബര്‍ ഭീഷണി, സാമൂഹ്യമൂല്യങ്ങളെ ബാധിക്കുന്ന പോസ്റ്റുകള്‍, വ്യക്തികളുടെയോ സമൂഹത്തിന്റെയോ വികാരങ്ങളെ ബാധിക്കുന്നവ, അനുമതിയില്ലാതെ വീഡിയോകളും ചിത്രങ്ങളും എടുക്കല്‍ ഉള്‍പ്പടെയുള്ള സോഷ്യല്‍മീഡിയ കുറ്റകൃത്യങ്ങള്‍ക്ക് വന്‍ശിക്ഷയാണ് രാജ്യത്ത് ഉള്ളത്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ആറു മാസം മുതല്‍ മൂന്നു വര്‍ഷം വരെ തടവുശിക്ഷയും 3000 റിയാല്‍ മുതല്‍ 50,000 റിയാല്‍വരെ പിഴയും ലഭിക്കാം.
സൈബര്‍കുറ്റകൃത്യങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പെടുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ ബോധവല്‍ക്കരണം വ്യാപകമാക്കാന്‍ ഇ ആന്റ് സിസിസിഡി തീരുമാനിച്ചിട്ടുണ്ട്. കുട്ടികള്‍ ഇലക്ട്രോണിക് ഡിവൈസുകള്‍ ഉപയോഗിക്കുമ്പോള്‍ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണം.
സൈബര്‍ കുറ്റകൃത്യങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പെടുന്നത് ഒഴിവാക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങളുടെ ആസൂത്രിതവും കാര്യക്ഷമവുമായ പ്രതിരോധം ഉറപ്പാക്കുന്നതിനായി ഇന്റര്‍പോള്‍, യൂറോപോള്‍ എന്നിവയുമായി ഖത്തര്‍ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ ഈ രണ്ടു പ്രസ്ഥാനങ്ങളുമായും കരാര്‍ ഒപ്പുവച്ച മിനമേഖലയിലെ ആദ്യ രാജ്യം ഖത്തറാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.