Currency

പാര്‍ക്കിലും ബീച്ചിലും സോളര്‍ റീചാര്‍ജിങ്; പദ്ധതിക്ക് തുടക്കമായി

സ്വന്തം ലേഖകന്‍Friday, February 9, 2018 3:11 pm

ദോഹ: പാര്‍ക്കുകളിലും ബീച്ചുകളിലും പൊതു പൂന്തോട്ടങ്ങളിലും സൗരോര്‍ജ റീചാര്‍ജിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു. റാസ് ലഫാന്‍ കമ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാമുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിക്ക് അല്‍ ഷമാല്‍ നഗരസഭയില്‍ തുടക്കമായി. ബീച്ചുകളില്‍ തണല്‍ക്കുടകളും സോളര്‍ ലൈറ്റുകളും ഇതിനൊപ്പം സ്ഥാപിക്കുന്നുണ്ട്.

അല്‍ റുവായിസ്, അല്‍ ഷമാല്‍, ബു സല്ലൂഫ്, അല്‍ ഗാരിയ ബീച്ചുകളിലായി 34 തണല്‍ക്കുടകള്‍ ഇതുവരെ സ്ഥാപിച്ചു. ഇവയോരോന്നിലും 18 വാട്ടിന്റെ രണ്ട് എല്‍ഇഡി ബള്‍ബുകളും തൂക്കിയിട്ടുണ്ട്. സൗരോര്‍ജമുപയോഗിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്.

മൊബൈല്‍ ഫോണുകള്‍ക്കായി 10 ചാര്‍ജിങ് സ്റ്റേഷനുകളും സൗജന്യ വൈഫൈയും സജ്ജീകരിച്ചിട്ടുണ്ട്. പദ്ധതിയുമായി സഹകരിക്കുന്നതിന് റാസ് ലഫാന്‍ കമ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാം സീനിയര്‍ ഓഫിസര്‍ ഷെയ്ഖ ദാനാ റാഷിദ് അല്‍താനിയേയും അല്‍ ഇമാദി സോളറിന്റെ പ്രതിനിധിയേയും നഗരസഭ ആദരിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x