Currency

വ്യോമയാന രംഗത്ത് കുതിപ്പുമായി ഒറ്റപ്പറക്കലില്‍ ഭൂമിയെ ചുറ്റാന്‍ സൗരോര്‍ജ വിമാനം ഒരുങ്ങുന്നു

സ്വന്തം ലേഖകന്‍Monday, May 29, 2017 5:00 pm

ഒറ്റപ്പറക്കലില്‍ ഭൂമിയെ ചുറ്റി അഞ്ചുദിവസംകൊണ്ട് യാത്ര പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് വിമാനം നിര്‍മിക്കുന്നത് റെനോവ ഗ്രൂപ്പാണ്. ഒറ്റ പൈലറ്റിനുമാത്രം സഞ്ചരിക്കാവുന്ന വിമാനമാണ് തയ്യാറാക്കുന്നത്. ഗ്ലൈഡര്‍ മാതൃകയിലാണ് വിമാനം നിര്‍മിക്കുന്നത്. ഭൂമിയില്‍നിന്ന് പത്തുമൈല്‍ ഉയരത്തില്‍ പറക്കുന്ന വിമാനത്തിന് 120 അടി നീളമുള്ള ചിറകുകളായിരിക്കും ഉണ്ടാവുക.

വാഷിങ്ടണ്‍: സൗരോര്‍ജം ഉപയോഗിച്ച് ഒറ്റപ്പറക്കലില്‍ ഭൂമിയെ ചുറ്റാന്‍ വിമാനമൊരുങ്ങുന്നു. ഒറ്റപ്പറക്കലില്‍ ഭൂമിയെ ചുറ്റി അഞ്ചുദിവസംകൊണ്ട് യാത്ര പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് വിമാനം നിര്‍മിക്കുന്നത് റെനോവ ഗ്രൂപ്പാണ്. ഒറ്റ പൈലറ്റിനുമാത്രം സഞ്ചരിക്കാവുന്ന വിമാനമാണ് തയ്യാറാക്കുന്നത്. ഗ്ലൈഡര്‍ മാതൃകയിലാണ് വിമാനം നിര്‍മിക്കുന്നത്. ഭൂമിയില്‍നിന്ന് പത്തുമൈല്‍ ഉയരത്തില്‍ പറക്കുന്ന വിമാനത്തിന് 120 അടി നീളമുള്ള ചിറകുകളായിരിക്കും ഉണ്ടാവുക.

സൗരോര്‍ജം ഉപയോഗിച്ച് ഒറ്റപ്പറക്കലില്‍ ഭൂമിയെ ചുറ്റുകയെന്ന ബഹുമതി സ്വന്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദൗത്യം വിജയിച്ചാല്‍ വ്യോമയാന രംഗത്ത് വന്‍ മുന്നേറ്റമായിരിക്കും ഉണ്ടായിരിക്കുകയെന്ന് റെനോവ ഗ്രൂപ്പ് ഡയറക്ടര്‍ മിഖയേല്‍ ലിഫ്ഷിറ്റിസ് പറഞ്ഞു. വിമാനത്തിന്റെ മുകളിലും അടിയിലും സജ്ജീകരിക്കുന്ന പാനലുകളിലായിരിക്കും സൗരോര്‍ജം സംഭരിക്കുക.

2019ല്‍ വിമാനം പറത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവര്‍ഷം സോളാര്‍ ഇംപല്‍സ് എന്ന സൗരോര്‍ജവിമാനം ലോകപര്യടനം പൂര്‍ത്തിയാക്കിയിരുന്നു. 2015 മാര്‍ച്ചിലായിരുന്നു വിമാനം പര്യടനം തുടങ്ങിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x