കേസുകളില്‍ വാദം കേള്‍ക്കലും വിധി നിര്‍ണയവും നീണ്ടുപോകുന്ന സാഹചര്യം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ തൊഴില്‍ കേസുകള്‍ മാത്രം പരിഗണിക്കുന്നതിനുള്ള കോടതി ഈ വര്‍ഷം ഒമാനില്‍ നിലവില്‍ വന്നേക്കും. നിലവില്‍ തൊഴില്‍ കേസുകള്‍ മാത്രം പരിഗണിക്കുന്നതിന് ഒമാനില്‍ പ്രത്യേക കോടതികളില്ല.
ഒമാന്‍: കേസുകളില്‍ വാദം കേള്‍ക്കലും വിധി നിര്‍ണയവും നീണ്ടുപോകുന്ന സാഹചര്യം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ തൊഴില്‍ കേസുകള്‍ മാത്രം പരിഗണിക്കുന്നതിനുള്ള കോടതി ഈ വര്‍ഷം ഒമാനില്‍ നിലവില്‍ വന്നേക്കും. നിലവില്‍ തൊഴില്‍ കേസുകള്‍ മാത്രം പരിഗണിക്കുന്നതിന് ഒമാനില്‍ പ്രത്യേക കോടതികളില്ല. നീതിന്യായമന്ത്രാലയത്തിന് കീഴിലായിരിക്കും കോടതി. സ്വദേശികളും വിദേശികളുമായ ജീവനക്കാര്‍ നിയമകുരുക്കില്‍ പെട്ട് കിടക്കുന്ന അവസ്ഥ ഒഴിവാക്കേണ്ടതുണ്ട്. അവരുടെ പരാതികള്‍ എത്രയും വേഗം പരിഹാരം കണ്ടെത്തുകയാണ് പ്രത്യേക ലേബര്‍ കോടതി സ്ഥാപിക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അല്‍ സാദി പറഞ്ഞു.
നിലവില്‍ തൊഴില്‍ തര്‍ക്ക കേസുകള്‍ ലേബര്‍ ഡിപ്പാര്‍ട്ട്മെന്റാണ് പരിഗണിക്കുന്നത്. അവിടെ നടപടി ക്രമങ്ങള്‍ക്ക് മുപ്പത് ദിവസത്തോളം സാവകാശം എടുക്കുന്നുണ്ട്. അവിടെ തീരുമാനമാകാത്ത പക്ഷം കേസ് കോടതിയിലേക്ക് നീളും. കുറഞ്ഞത് മൂന്ന് ഹിയറിങ്ങുകളെങ്കിലും അവിടെയുണ്ടാകും. ഒരു വര്‍ഷം വരെ നീളാനിടയുള്ള വാദത്തിനൊടുവില്‍ തൊഴിലാളിക്ക് അനുകൂലമായി വിധി പറഞ്ഞാല്‍ തൊഴിലുടമ അപ്പീല്‍ കോടതിയെ സമീപിക്കാറാണ് പതിവ്.
സന്നദ്ധ സംഘടനകളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും പിന്തുണയില്ലാതെ വിദേശതൊഴിലാളികള്‍ക്ക് ഇത്രയും കാലം പിടിച്ചുനില്‍ക്കുക ബുദ്ധിമുട്ടായിരിക്കും. അതിനാല്‍ പല വിദേശ തൊഴിലാളികളും കേസ് ഒഴിവാക്കി നാട്ടില്‍ കയറിപോകാനാണ് താല്പര്യപ്പെടുക. പ്രത്യേക കോടതി നിലവില്‍ വരുന്നതോടെ ഈ അവസ്ഥക്ക് പരിഹാരമാകുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.