Currency

മസ്‌കത്തില്‍ ബുറൈമിയിലെ റോഡുകളില്‍ വേഗപരിധി കുറച്ചു

സ്വന്തം ലേഖകന്‍Sunday, July 30, 2017 1:10 pm

ബുറൈമി: ബുറൈമി ഹോസ്പിറ്റല്‍ റൗണ്ട് എബൗട്ട് മുതല്‍ ഖാബൂസ് മസ്ജിദ് റൗണ്ട് എബൗട്ട് വരെയുളള റോഡുകളില്‍ വേഗപരിധിയില്‍ കുറവുവരുത്തി. ഇവിടെ വേഗപരിധി 60 കിലോമീറ്ററായാണ് കുറച്ചത്. നേരത്തെ ഇവിടെ വേഗപരിധി 80 കിലോമീറ്റര്‍ ആയിരുന്നു. ഈ റോഡില്‍ കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ പുതിയതായി സീബ്രാലൈനും ബുറൈമി ഹോട്ടലിന് മുന്നില്‍ സിഗ്‌നല്‍ ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്. സിഗ്‌നല്‍ ലൈറ്റ് ഇതുവരെ പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. മറ്റു പ്രധാന റോഡുകളിലെ വേഗപരിധി അറുപതില്‍ നിന്ന് നാല്‍പതായും കുറച്ചിട്ടുണ്ട്.

പുതിയ വേഗപരിധി സംബന്ധിച്ച സൈന്‍ ബോര്‍ഡുകള്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് റോഡരികില്‍ സ്ഥാപിച്ചത്. ഏതാനും ദിവസം മുമ്പേ ഇത് സംബന്ധിച്ച മുന്നറിയിപ്പുമായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍ വെച്ചിരുന്നു. വേഗപരിധി ശ്രദ്ധിക്കാതെ വാഹനമോടിക്കുന്നവരെ പിടിക്കാന്‍ പൊലീസ് വരുംദിവസങ്ങളില്‍ പട്രോളിങ് നിരീക്ഷണം ഊര്‍ജിതമാക്കാന്‍ സാധ്യതയുണ്ട്.

രാജ്യത്തെ ഒന്നിലധികം റോഡുകളിലെ വേഗപരിധിയില്‍ അടുത്തിടെ കുറവുവരുത്തിയിരുന്നു. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് ആര്‍.ഒ.പി വിശദീകരിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x