Currency

അനുമതി തേടാതെ കമ്പനി മാറി ജോലി ചെയ്താല്‍ തൊഴിലാളിയെ നാടുകടത്തും

സ്വന്തം ലേഖകന്‍Tuesday, June 19, 2018 12:40 pm

ദോഹ: ഒരു സ്പോണ്‍സര്‍ക്കു കീഴിലുള്ള തൊഴിലാളി മറ്റൊരാള്‍ക്കു കീഴില്‍ അധികൃതരില്‍നിന്ന് അനുമതി തേടാതെ പണിയെടുത്താല്‍ 12,000 റിയാല്‍ പിഴയടക്കേണ്ടിവരുമെന്നു സേര്‍ച്ച് ആന്‍ഡ് ഫോളോ അപ് വിഭാഗം ലഫ്റ്റനന്റ് മുഹമ്മദ് നാസര്‍. ഇതിനു പുറമേ നിയമലംഘനത്തിനു തൊഴിലാളിയെ നാടുകടത്തുകയും ചെയ്യും. ഖത്തറിലേക്ക് ആരെങ്കിലും മനുഷ്യക്കടത്തു നടത്തുന്നതായി കണ്ടെത്തിയാല്‍ അവരില്‍നിന്നു 50,000 റിയാല്‍ പിഴ ഈടാക്കും. മനുഷ്യക്കടത്തുകാരില്‍നിന്നു വീസ വാങ്ങി ഖത്തറില്‍ എത്തുന്ന തൊഴിലാളികളേയും നാടുകടത്തും.

എക്സിറ്റ് പെര്‍മിറ്റ് ലഭിക്കുന്നതിനു തൊഴിലാളികള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ ആഭ്യന്തരമന്ത്രാലയത്തിനു കീഴിലെ പരാതി പരിഹാര സമിതിയെ സമീപിക്കണം. സ്പോണ്‍സറുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മന്ത്രാലയത്തിനു കീഴിലെ ടെക്നിക്കല്‍ ഓഫിസിനെയാണു സമീപിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികള്‍ താമസസ്ഥലം വിട്ടു പുറത്തിറങ്ങുമ്പോള്‍ എപ്പോഴും ഐഡി കൈയില്‍ കരുതണം. ഐഡി ഇല്ലാതെ പുറത്തു സഞ്ചരിക്കാന്‍ നിയമം പ്രവാസികളെ അനുവദിക്കുന്നില്ല.

സന്ദര്‍ശക വീസയില്‍ രാജ്യത്തെത്തുന്നവര്‍ വീസാ കാലവധിക്കുശേഷം രാജ്യത്തു തങ്ങുന്ന ഓരോ ദിവസവും 200 റിയാല്‍ വീതം പിഴയൊടുക്കേണ്ടിവരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x