കഴിഞ്ഞ വര്‍ഷം മുതലാണ് സൈബര്‍ ആക്രമണ ശ്രമങ്ങളില്‍ കുത്തനെ ഉയര്‍ച്ച രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഇതുവരെ 1,839 സൈബര്‍ ആക്രമണങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം മൊത്തം 1744 സൈബര്‍ സുരക്ഷാ ഭീഷണികള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഒമാന്‍: ഒമാനില്‍ സൈബര്‍ ആക്രമണ ശ്രമങ്ങള്‍ കുത്തനെ വര്‍ധിച്ചതായി കണക്കുകള്‍. കഴിഞ്ഞ വര്‍ഷം മുതലാണ് സൈബര്‍ ആക്രമണ ശ്രമങ്ങളില്‍ കുത്തനെ ഉയര്‍ച്ച രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഇതുവരെ 1,839 സൈബര്‍ ആക്രമണങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം മൊത്തം 1744 സൈബര്‍ സുരക്ഷാ ഭീഷണികള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒമാന്‍ നാഷണല്‍ സെര്‍ട്ട് ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ ബദര്‍ അലി അല്‍ സാല്‍ഹിയാണ് ഇക്കാര്യം പറഞ്ഞത്.
2015ല്‍ 509 ശ്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതാണ് കഴിഞ്ഞ വര്‍ഷം 1744 ആയി ഉയര്‍ന്നത്. വെബ്‌സൈറ്റുകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ആഗോളതലത്തില്‍ തന്നെ വര്‍ധിച്ചുവരികയാണ്. റാന്‍സംവെയര്‍ ആക്രമണ ഫലമായി വിവിധ രാജ്യങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വലിയ തുകയുടെ നഷ്ടമാണ് ഉണ്ടായത്. ഒമാനില്‍ ഇത്തരത്തില്‍ ആക്രമണ ശ്രമങ്ങള്‍ ഉണ്ടായെങ്കിലും അവ ഫലപ്രാപ്തിയില്‍ എത്തിയില്ല.
അതേസമയം സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇടപെടുന്നതിന് ഒപ്പം ആക്രമണ സാധ്യത ഒഴിവാക്കുന്നതിന് വേണ്ട മാര്‍ഗ നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും ഐ.ടി.എ നല്‍കി വരുന്നുണ്ടെന്നും അവ പിന്തുടരണമെന്നും ബദര്‍ അലി അല്‍ സാല്‍ഹി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.