Currency

പുതുതായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി വിലക്കി; യാത്രക്കാര്‍ ദുരിതത്തില്‍

സ്വന്തം ലേഖകന്‍Saturday, July 4, 2020 1:36 pm

ന്യൂഡല്‍ഹി: പുതുതായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നത് കേന്ദ്രം നിര്‍ത്തി. അനുമതി ലഭിച്ചവക്ക് പ്രയാസം ഉണ്ടാവില്ല. ചാര്‍ട്ടര്‍ ചെയ്യുന്ന വിദേശ വിമാന കമ്പനികള്‍ക്കും നിയന്ത്രണം ബാധകമാണ്. ഇന്ന് ഹൈദരാബാദിലേക്ക് പോകേണ്ട എമിറേറ്റസിന്റെ ചാര്‍ട്ടേഡ് വിമാനം റദ്ദായി. അബൂദബിയില്‍ നിന്ന് ഇന്ന് കോഴിക്കോടിന് പുറപ്പെടേണ്ട ഇത്തിഹാദ് ചാര്‍ട്ടര്‍ വിമാനവും മുടങ്ങി.

യു.എ.ഇ വിമാന കമ്പനികള്‍ക്കും ചാര്‍ട്ടേഡ് അനുമതി വിലക്കിയതോടെ നാട്ടിലേക്ക് പുറപ്പെടാനിരുന്ന ആയിരങ്ങള്‍ ദുരിതത്തില്‍. എമിറേറ്റ്‌സ്, ഇത്തിഹാദ്, എയര്‍ അറേബ്യ, ഫ്‌ലൈ ദുബായ് ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കാണ് വ്യോമയാന മന്ത്രാലയം അനുമതി തടഞ്ഞത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x