
മസ്‌കത്ത്: ഒമാനില്‍ വാട്ടര്‍ ട്രക്ക് ഡ്രൈവര്‍ തസ്തികയും സ്വദേശിവത്കരിക്കുന്നു. മാനവ വിഭവശേഷി മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രിയുടേതാണ് ഉത്തരവ്. ഏപ്രില്‍ മുപ്പത് മുതലാണ് തസ്തിക പൂര്‍ണമായി സ്വദേശിവത്കരിച്ചുള്ള നിയമം പ്രാബല്ല്യത്തില്‍ വരുക. ഇതിന് മുമ്പായി നിലവില്‍ ഈ തസ്തികയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കണമെന്നും ജല വിതരണ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. തീരുമാനം നിരവധി മലയാളികള്‍ക്ക് തിരിച്ചടിയാകും.
സ്വദേശികള്‍ക്ക് നാഷനല്‍ എംപ്ലോയ്‌മെന്റ് സെന്റര്‍ വഴി തൊഴിലവസരങ്ങള്‍ ലഭ്യമാകുമെന്നും ഉത്തരവില്‍ പറയുന്നു. നിരവധി മലയാളികള്‍ വെള്ള ടാങ്കറുകളുടെ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നുണ്ട്. പുതിയ ഉത്തരവനുസരിച്ച് ഏതാണ്ട് രണ്ടര മാസത്തിനുള്ളില്‍ ഇവര്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരും. ഒമാനിലേക്ക് തിരികെ വരണമെന്നുള്ളവര്‍ മറ്റേതെങ്കിലും ഡ്രൈവര്‍ വിസയില്‍ തിരികെ വരേണ്ടിവരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.