Currency

ഖത്തറില്‍ ശബ്ദമലീനീകരണം ഉണ്ടാക്കിയാല്‍ പിഴ ഈടാക്കും

സ്വന്തം ലേഖകന്‍Saturday, June 3, 2017 12:14 pm

ദോഹ: ശബ്ദമലീനീകരണം ഉണ്ടാക്കുന്ന വാഹനങ്ങളെ പിടികൂടാന്‍ കര്‍ശന പരിശോധന തുടങ്ങി. വിശുദ്ധമാസത്തിന് കളങ്കം വരുത്തുന്നരീതിയില്‍ പാര്‍പ്പിട മേഖലകളിലും തിരക്കേറിയ കേന്ദ്രങ്ങളിലും വാഹനങ്ങളുടെ ഹോണ്‍ ഉച്ചത്തില്‍ മുഴക്കിയും വേഗം വര്‍ധിപ്പിച്ചും ശബ്ദമലീനീകരണം നടത്തുന്നവരുടെ വാഹനം പിടിച്ചെടുക്കും. ഇവരില്‍ നിന്ന് 3000 റിയാല്‍വരെ പിഴയും ഈടാക്കും.

പ്രത്യേക ഉപകരണങ്ങള്‍ ഘടിപ്പിച്ച് രൂപഭാവങ്ങള്‍ മാറ്റിയും ഭയാനക ശബ്ദത്തിലുള്ള ഹോണ്‍ പിടിപ്പിച്ചും നിരത്തിലിറങ്ങുന്ന വാഹനങ്ങളും പരിശോധനസംഘം പിടിച്ചെടുക്കും. ഇതിനായി ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധനസംഘത്തെ വിന്യസിപ്പിച്ചിട്ടുണ്ട്. ഡ്രൈവര്‍മാരുടെ ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നതും അതിശബ്ദമുണ്ടാക്കി പാര്‍പ്പിട മേഖലയിലെ ജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്നതും ഗതാഗത നിയമ ലംഘനമാണ്.

രാജ്യത്തെ നോമ്പെടുക്കുന്ന വിശ്വാസികളെ അലോസരപ്പെടുത്തുന്ന ശബ്ദങ്ങളും മറ്റും പുറപ്പെടുവിക്കുന്നത് വിശുദ്ധമാസത്തിന്റെ ശാന്തതയെ ഹനിക്കുന്നതാണെന്നും റംസാനില്‍ ഇത്തരം പ്രവര്‍ത്തികള്‍ അനുവദിക്കില്ലെന്നും അധികൃതര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x