
മസ്‌കത്ത്: റമസാനില്‍ അമിത വില ഈടാക്കരുതെന്നു റീട്ടെയ്ല്‍ വില്‍പന കേന്ദ്രങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം. റമസാനില്‍ വിലക്കയറ്റം ഒഴിവാക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഉപഭോക്തൃ സംരക്ഷണ വിഭാഗം അറിയിച്ചു. 60 റിയാല്‍ മുതല്‍ 1000 റിയാല്‍ വരെ പിഴ ഈടാക്കുമെന്നും ഉപഭോക്തൃ വിഭാഗം അറിയിച്ചു. നഗരസഭാ ഉപഭോക്തൃ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തും. രാത്രി സമയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കടകളിലും പരിശോധനയുണ്ടാകും.
അതേസമയം, റമസാന്‍ മാസത്തില്‍ ഉപഭോക്താക്കള്‍ക്കായി ഉപഭോക്തൃ സംരക്ഷണ വിഭാഗത്തിന്റെ റമസാന്‍ കിറ്റ് പുറത്തിറക്കിയിട്ടുണ്ട്. അരി, ധാന്യപ്പൊടി, എണ്ണ, പഞ്ചസാര, ഈത്തപ്പഴം, പഴം, പച്ചക്കറി എന്നിവ അടങ്ങിയ കിറ്റിന് ഒമ്പത് – പത്ത് റിയാലാണു നിരക്ക്. കുറഞ്ഞ വിലയില്‍ കൂടുതല്‍ ആവശ്യ സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.