
മസ്കത്ത്: ഒമാനില്‍ തൊഴില്‍ വിസ പുതുക്കാന്‍ നെഞ്ചിന്റെ എക്സ്റേ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കി. മെഡിക്കല്‍ പരിശോധനയ്ക്ക് പോകുന്നതിന് മുന്‍പ് തന്നെ അംഗീകൃത സ്വകാര്യ മെഡിക്കല്‍ സെന്ററുകളില്‍ നിന്ന് എക്സ്റേ എടുക്കണം. ഏപ്രില്‍ ഒന്നു മുതലാണ് പുതിയ നിബന്ധന പ്രാബല്യത്തില്‍ വന്നത്. വിദേശികളുടെ വിസ പുതുക്കാന്‍ മെഡിക്കല്‍ പരിശോധനയ്ക്കും രക്ത പരിശോധനയ്ക്കും പോകുമ്പോള്‍ എക്സ് റേ റിപ്പോര്‍ട്ട് കൂടി നല്‍കണം.
വിസ മെഡിക്കല്‍ പരിശോധന നടത്താന്‍ അനുമതിയുള്ള സെന്ററുകളില്‍ എക്സ്റേയും എടുക്കാം. എക്സ്റേ എടുക്കുന്നതിനൊപ്പം ഫോട്ടോയും വിരലടയാളവും കൂടി സെന്ററുകളില്‍ രേഖപ്പെടുത്തും. എക്സ്റേക്ക് അധികൃതര്‍ ഏകീകൃത ഫീസ് ഏര്‍പ്പെടുത്തിയിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.