
ഒമാന്‍: സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ വിസാ നടപടികള്‍ക്കായി മെഡിക്കല്‍ റിപ്പോര്‍ട്ടിനൊപ്പം എക്സ്-റേ റിപ്പോര്‍ട്ട് കൂടി സമര്‍പ്പിക്കണം. എന്നാല്‍ നിയമം നേരത്തെയുള്ളതാണെന്നും ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ പറഞ്ഞു. പുതിയ വിസാ നിയമം നിലവില്‍ വന്നതായ സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥയുടെ പ്രതികരണം.
ഒമാനില്‍ തൊഴില്‍ വിസ നേടുന്നതിന് രണ്ട് തരം മെഡിക്കല്‍ റിപ്പോര്‍ട്ടുകളാണ് ആവശ്യം. നാട്ടില്‍ നിന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് നേടി തൊഴില്‍ വിസ നേടി ഒമാനിലെത്തുന്നവരാണ് ഒന്നാമത്തെ വിഭാഗം. ഇന്ത്യയിലെ ഒമാന്‍ ആരോഗ്യ മന്ത്രാലയം ഡയറക്ടറേറ്റ് ജനറലിന്റെ അംഗീകാരമുള്ള വിവിധ ആശുപത്രികളില്‍ നിന്നും ക്ലിനിക്കുകളില്‍ നിന്നും ലഭിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിസ ലഭിച്ചവരാണിവര്‍. ഇത്തരക്കാര്‍ റസിഡന്റ് കാര്‍ഡെടുക്കുന്ന വേളയില്‍ എക്‌സ്‌റേ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതില്ല.
എന്നാല്‍ വിസിറ്റ് വിസയില്‍ ഒമാനിലെത്തി തൊഴില്‍ വിസയിലേക്ക് മാറുന്നവര്‍ വിസ പുതുക്കണമെങ്കില്‍ എക്‌സ്‌റേ റിപ്പോര്‍ട്ടും സമര്‍പ്പിക്കണം. ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ആശുപത്രികളില്‍ നിന്നും ക്ലിനിക്കുകളില്‍ നിന്നുമാണ് എക്‌സ്‌റേ റിപ്പോര്‍ട്ട് നേടേണ്ടത്. ഇതിന് പുറമെ വിസ പുതുക്കുമ്പോഴും എക്‌സ്‌റേ റിപ്പോര്‍ട്ട് നല്‍കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.