80 തിലേറെ തൊഴിലാളികളാണു ശമ്പളവും മതിയായ ജീവിതസൗകര്യവും ലഭിക്കാത്തതിനെ തുടർന്ന് പരാതിയുമായി ഇന്ത്യൻ എംബസ്സിയെ സമീപിച്ചിരിക്കുന്നത്.
മസ്കറ്റ്: മസ്കറ്റിലെ ജിഫിനിനിലില് അഞ്ച് മാസത്തിലേറെയായി പ്രവാസി തൊഴിലാളികൾ ശമ്പളമില്ലാതെ കഴിയുകയാണെന്ന് റിപ്പോർട്ട്. 80 തിലേറെ തൊഴിലാളികളാണു ശമ്പളവും മതിയായ ജീവിതസൗകര്യവും ലഭിക്കാത്തതിനെ തുടർന്ന് പരാതിയുമായി ഇന്ത്യൻ എംബസ്സിയെ സമീപിച്ചിരിക്കുന്നത്. പലരുടെയും വിസാ കാലാവധി കഴിഞ്ഞിട്ടും നാട്ടിലേക്ക് മടക്കി അയക്കുവാന്‍ തൊഴിലുടമ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്.
ജിഫിനിനിലെ ഒരു നിര്‍മാണ കമ്പനിയിലെ തൊഴിലാളികളാണു ഇത്തരത്തിൽ ദുരിതം അനുഭവിക്കുന്നത്. കഴിഞ്ഞ മൂന്നു കൊല്ലമായി ഈ കമ്പനിയില്‍ ജോലി ചെയ്ത ഇവര്‍ക്ക് അഞ്ചു മാസത്തെ ശമ്പളം കുടിശികയായതോടെ നിത്യ ജീവിതം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. കുടിശിക ശമ്പളം നല്കി തങ്ങളെ എത്രയും പെട്ടന്ന് നാട്ടിലേക്ക് മടക്കി അയക്കാന്‍ കമ്പനി അധികൃതരുമായി ധാരണയിലെത്താണമെന്നണു മസ്കറ്റ് ഇന്ത്യന്‍ എംബസ്സിയെ ഇവർ അറിയിച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.