
ദോഹ: പെട്രോള്‍, ഡീസല്‍ വിലകളില്‍ വീണ്ടും വര്‍ധനവ്. ഖത്തര്‍ പെട്രോളിയം പുറത്തുവിട്ട മാര്‍ച്ചിലെ പുതുക്കിയ നിരക്കുകള്‍ പ്രകാരം സൂപ്പര്‍ ഇനത്തില്‍പ്പെട്ട പെട്രോളിന് അഞ്ച് ദിര്‍ഹം വര്‍ധിച്ച് ലിറ്ററിന് 1.95 റിയാലായി വര്‍ധിച്ചു. ഫെബ്രുവരിയില്‍ 1.90 റിയാലായിരുന്നു സൂപ്പര്‍ േെപട്രാളിനുണ്ടായിരുന്നത്. ഡീസലിനും അഞ്ച് ദിര്‍ഹം വര്‍ധിച്ച് ലിറ്ററിന് 1.90 റിയാലായി. ഫെബ്രുവരിയില്‍ ലിറ്ററിന് 1.85 റിയാലായിരുന്നു.
എന്നാല്‍ പ്രീമിയം േെപട്രാള്‍ നിരക്കില്‍ മാറ്റമുണ്ടാകുകയില്ല. ഫെബ്രുവരിയിലെ നിരക്കായ 1.85 റിയാല്‍ തന്നെയായിരിക്കും മാര്‍ച്ചിലെ നിരക്ക്. പുതിയ നിരക്കുകള്‍ മാര്‍ച്ച് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. ഫെബ്രുവരിയിലും പെട്രോളിനും ഡീസലിനും വില വര്‍ധിച്ചിരുന്നു. രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ ഊര്‍ജ്ജമന്ത്രാലയം നിയന്ത്രണമേര്‍പ്പെടുത്തിയതിന് ശേഷം കൂടിയ നിരക്കാണിത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയിലുണ്ടായ ഇടിവാണ് വാഹന ഇന്ധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് സര്‍ക്കാറിനെ പ്രേരിപ്പിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.