2022ലെ ലോകകപ്പ് ഖത്തറിനെ സംബന്ധിച്ച് മഹത്തായൊരവസരമാണെന്നും ആദ്യമായി മിഡിലീസ്റ്റിലത്തെുന്ന ചാമ്പ്യന്‍ഷിപ്പെന്ന പ്രത്യേകതയും ഇതിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദോഹ: ലോകകപ്പ് ഫുട്‌ബോള്‍, ഒളിംപിക്‌സ് പോലുള്ള ലോക കായിക ചാമ്പ്യന്‍ഷിപ്പുകള്‍ സുരക്ഷാ പഴുതുകള്‍ അടച്ച് സംഘടിപ്പിക്കുന്നതിന് ഖത്തര്‍ പ്രാപ്തരായിരിക്കുന്നുവെന്നും ഈ രംഗത്ത് വിദഗ്ധ പരിശീലനവും പരിചയവും നേടാന്‍ രാജ്യത്തിനായിട്ടുണ്ടെന്നും സുപ്രീം കമ്മിറ്റി സെക്യൂരിറ്റി അതോറിറ്റി അസി. ഡയറക്ടര്‍ ക്യാപ്റ്റന്‍ അലീ മുഹമ്മദ് അല്‍ അലി പറഞ്ഞു. വമ്പന്‍ കായിക ചാമ്പ്യന്‍ഷിപ്പുകള്‍ നിലവിലെ സാഹചര്യത്തില്‍ വിജയകരമായി സംഘടിപ്പിക്കുന്നതില്‍ പ്രാധാന്യമേറെയാണെന്നും ലോക ചാമ്പ്യന്‍ഷിപ്പ് കഴിയുന്നതോടെ ആതിഥേയ രാജ്യം ലോകാടിസ്ഥാനത്തില്‍ ചര്‍ച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു.
2022ലെ ലോകകപ്പ് ഖത്തറിനെ സംബന്ധിച്ച് മഹത്തായൊരവസരമാണെന്നും ആദ്യമായി മിഡിലീസ്റ്റിലത്തെുന്ന ചാമ്പ്യന്‍ഷിപ്പെന്ന പ്രത്യേകതയും ഇതിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ പരിചയ സമ്പത്തും അതിന് വേണ്ടിയെടുത്ത നടപടിക്രമങ്ങളും ലോകത്തിന് മുന്നില്‍ സമര്‍പ്പിക്കാന്‍ കൂടിയുള്ള അവസരമാണിതെന്നും വലിയ ചാമ്പ്യന്‍ഷിപ്പുകള്‍ നടത്തി ഖത്തറിന് പരിചയ സമ്പത്തുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ സഹകരണത്തോടെ സ്റ്റേഡിയ പദ്ധതിയുടെ ഭാഗമായി ഇന്റര്‍പോളാണ് പരിപാടിയുടെ സംഘാടകര്‍.
വന്‍ കായിക മാമാങ്കങ്ങളുടെ സുരക്ഷാ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പരിചയ സമ്പന്നരായവരുടെ രണ്ടാമത് യോഗത്തിനാണ് ദോഹയില്‍ തുടക്കമായിരിക്കുന്നത്. വന്‍ കായിക ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കുന്നതിലെ സുരക്ഷയുമായി ബന്ധപ്പെട്ട് ഗവേഷണം, ആസൂത്രണം, സഹകരണം, പരിശീലനം തുടങ്ങിയവ സമന്വയിച്ച് ഇന്റര്‍പോള്‍ ആവിഷ്‌കരിച്ച പത്ത് വര്‍ഷത്തെ പദ്ധതിയാണ് സ്റ്റേഡിയ. 1976ലെ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ മുതല്‍ കഴിഞ്ഞ വര്‍ഷം ആദ്യത്തില്‍ നടന്ന ലോക ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് വരെ വളരെ വിജയകരമായി പര്യവസാനിപ്പിക്കുവാന്‍ ഖത്തറിന് സാധിച്ചിരുന്നു. ലോകത്തെ മുന്‍നിര കായികവിദഗ്ധരുടെ പ്രത്യേക പ്രശംസ ഇതിലൂടെ ഖത്തറിനെ തേടിയത്തെിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.