Currency

ബ്രക്‌സിറ്റ് കേസില്‍ ജനഹിതം അട്ടിമറിക്കില്ലെന്ന് സുപ്രീം കോടതി

സ്വന്തം ലേഖകന്‍Friday, December 9, 2016 1:15 pm

ഹൈക്കോടതി വിധിക്കെതിരായ സര്‍ക്കാര്‍ അപ്പീലില്‍ മൂന്നുദിവസത്തെ വിചാരണ പൂര്‍ത്തിയാക്കി കേസ് വിധി പറയാന്‍ മാറ്റിവച്ചശേഷമാണു പ്രസിഡന്റിന്റെ ഈ പരാമര്‍ശം. സുപ്രീം കോടതിയിലെ 11 ജഡ്ജിമാരും അടങ്ങിയ ഫുള്‍ ബെഞ്ചാണ് കേസില്‍ സുദീര്‍ഘമായ വാദം കേട്ടത്. ജനുവരി ആദ്യവാരം കേസില്‍ അന്തിമ വിധിയുണ്ടാകും.

ലണ്ടന്‍: ബ്രക്‌സിറ്റ് കേസില്‍ ഒരിക്കലും ജനഹിതം അട്ടിമറിക്കുന്ന വിധി ഉണ്ടാകില്ലെന്ന് സുപ്രീം കോടതി പ്രസിഡന്റ് ലോര്‍ഡ് നീബേര്‍ഗര്‍. ഹൈക്കോടതി വിധിക്കെതിരായ സര്‍ക്കാര്‍ അപ്പീലില്‍ മൂന്നുദിവസത്തെ വിചാരണ പൂര്‍ത്തിയാക്കി കേസ് വിധി പറയാന്‍ മാറ്റിവച്ചശേഷമാണു പ്രസിഡന്റിന്റെ ഈ പരാമര്‍ശം. സുപ്രീം കോടതിയിലെ 11 ജഡ്ജിമാരും അടങ്ങിയ ഫുള്‍ ബെഞ്ചാണ് കേസില്‍ സുദീര്‍ഘമായ വാദം കേട്ടത്. ജനുവരി ആദ്യവാരം കേസില്‍ അന്തിമ വിധിയുണ്ടാകും.

ലിസ്ബന്‍ ഉടമ്പടിയിലെ ആര്‍ട്ടിക്കിള്‍ 50 അനുസരിച്ച് ബ്രക്‌സിറ്റ് നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പ് സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ അനുമതി തേടണമെന്നായിരുന്നു ഹൈക്കോടതിയുടെ വിധി. ഇതിനെതിരെയാണു സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. പാര്‍ലമെന്റിന്റെ തീരുമാനപ്രകാരം നടത്തിയ ഹിതപരിശോധനയുടെ ഫലം നടപ്പിലാക്കാന്‍ വീണ്ടും പാര്‍ലമെന്റിന്റെ അനുമതി ആവശ്യമില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. അപ്പീല്‍ കേസില്‍ വാദം തുടരുന്നതിനിടെ കഴിഞ്ഞദിവസം പ്രധാനമന്ത്രി തെരേസ മേ നടത്തിയ രാഷ്ട്രീയനീക്കം നിലവിലുള്ളതും വരാനിരിക്കുന്നതുമായ കോടതിവിധിയെ അപ്രസക്തമാക്കുന്നതായിരുന്നു. ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ അടുത്തവര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കാന്‍ അനുമതി തേടിക്കൊണ്ടുള്ള പ്രമേയം സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു വന്‍ ഭൂരിപക്ഷത്തോടെ പാസാക്കി.

യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്തുവരുന്നതുമായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ നിര്‍ദേശങ്ങളും നടപടിക്രമങ്ങളും പാര്‍ലമെന്റിന്റെ പരിശോധനയ്ക്കു വിധേയമാക്കണമെന്ന പ്രതിപക്ഷ പ്രമേയത്തെ പിന്തുണച്ച് അതും പാസാക്കി. ഇതോടെ വരാനിരിക്കുന്ന സുപ്രീം കോടതി വിധിക്കു വലിയ പ്രസക്തിയില്ലാതായി. ഈ പശ്ചാത്തലത്തിലാണു ജനഹിത പരിശോധനാഫലം അട്ടിമറിക്കുന്ന തീരുമാനം കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന് സുപ്രീം കോടതി സൂചന നല്‍കിയത്. ഹിതപരിശോധനാഫലം നിയമപരമായി നടപ്പിലാക്കുന്നതിനാണു കേസില്‍ ശ്രദ്ധചെലുത്തുന്നതെന്നും കോടതി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “ബ്രക്‌സിറ്റ് കേസില്‍ ജനഹിതം അട്ടിമറിക്കില്ലെന്ന് സുപ്രീം കോടതി”

  1. Hi there this is somewhat of off topic but I was wanting to know if blogs use WYSIWYG editors or if you have to manually code with HTML.

    I’m starting a blog soon but have no coding expertise so I wanted to get advice from someone with experience.
    Any help would be greatly appreciated!

  2. Fastidious respond in return of this issue with real arguments and describing everything regarding that.

Comments are closed.

Top
x